
ഹൈദരബാദ്: 29കാരിയായ ബാങ്കറെ കൊല ചെയ്ത സംഭവത്തിൽ സഹപാഠിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഹൈദരബാദിലെ മിയാപൂരിൽ 29കാരിയായ ബാങ്ക് ഉദ്യോഗസ്ഥ ബി സ്പന്ദനയെ കൊലപ്പെടുത്തിയ കേസിലാണ് 29കാരനായ മനോജ് കുമാർ അറസ്റ്റിലായത്. സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു.
വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ തിരികെ വീട്ടിലെത്തി അമ്മയ്ക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്തായി യുവതിയോട് അടുപ്പം കൂടാൻ മനോജ് കുമാർ ശ്രമിച്ചിരുന്നു. എന്നാൽ താൽപര്യമില്ലെന്ന് വ്യക്തമാക്കി യുവതി ഒഴിഞ്ഞ് മാറുകയായിരുന്നു. അടുത്തിടെ ജോലി ചെയ്തിരുന്ന ഐടി സ്ഥാപനത്തിലെ ജോലി കൂടി പോയതിന് പിന്നാലെ യുവതിയോട് ഇയാൾ നിരവധി തവണ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി നിലപാട് മാറ്റാൻ തയ്യാറായില്ല.
ഇതോടെയാണ് മനോജ് കുമാർ സ്പന്ദനയെ വക വരുത്താൻ തീരുമാനിക്കുന്നത്. നാല് ദിവസങ്ങൾക്ക് മുൻപ് യുവതിയുടെ വീട്ടിലെത്തിയ ഇയാൾ വീണ്ടും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ ഇയാൾ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് യുവതിയെ കുത്തിവീഴ്ത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. പുറത്ത് പോയ യുവതിയുടെ അമ്മ തിരികെ എത്തുമ്പോഴാണ് മകൾ മരിച്ചു കിടക്കുന്നത് കണ്ട് പൊലീസിനെ വിളിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]