
കോഴിക്കോട്: ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ കൂടുതൽ ഫിറ്റ്നസ് സെന്ററുകളൊരുക്കാൻ കോർപ്പറേഷൻ. പാർക്കുകൾ, ഹാളുകൾ വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ 25 ഫിറ്റ്നസ് സെന്ററുകൾ ഒരുങ്ങുന്നത്. ഇതിൽ പത്തെണ്ണം സ്കൂളുകളിലായിരിക്കും. വിദ്യാഭ്യാസ- കായിക സ്ഥിരംസമിതിയുടെ മേൽനോട്ടത്തിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പാർക്കുകളിൽ പ്രഭാത സവാരിയ്ക്ക് എത്തുന്നവർക്കും കുട്ടികൾക്കും ഹാളുകളിൽ പരിപാടികൾക്കായി എത്തുന്നവർക്കും രാവിലെയും വെെകിട്ടും സൗജന്യമായി വ്യായാമം ചെയ്യാൻ സെന്ററുകളിലൂടെ സൗകര്യമൊരുങ്ങും. വിദഗ്ദ്ധ പരിശീലകരുടെ സഹായം ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി ജീവിതശൈലീ രോഗങ്ങൾ ചെറുക്കാനാണ് പദ്ധതിയിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ ഓപ്പൺ ജിമ്മിന് പുറമേയാണ് പദ്ധതി.
ഫിറ്റാവാൻ ഇവ
ഹാൻഡ് പുള്ളർ, ലാറ്റ് പുൾ ഡൗൺ, ചെസ്റ്റ് പ്രസ്, സ്ട്രച്ചിംഗ് വീൽ തുടങ്ങിയ ഉപകരണങ്ങളാണ് സെന്ററുകളിൽ സജ്ജീകരിക്കുക. ഇത് ഉപയോഗിക്കുന്നവർക്ക് കൈകൾക്കും കാലിനും നെഞ്ചിനും വ്യായാമം ലഭിക്കും.
സെന്ററുകൾ
കോവൂർ കമ്യൂണിറ്റി ഹാൾ, ആനക്കുളം സാംസ്കാരികനിലയം, എരഞ്ഞിപ്പാലം പാർക്ക്, പുളക്കടവ്, തടമ്പാട്ടുതാഴം, കരുവശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ പാർക്കുകൾ, പുതിയാപ്പ. ചാലപ്പുറം, പയ്യാനക്കൽ, പറയഞ്ചേരി, നല്ലളം, ചെറുവണ്ണൂർ, നടുവട്ടം എന്നിവിടങ്ങളിലെ സ്കൂളുകളിൽ.
”കൗൺസിൽ യോഗത്തിൽ പദ്ധതിയ്ക്ക് അനുമതിയായി. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. വെകാതെ സെന്ററുകളുടെ പ്രവൃത്തി ആരംഭിക്കും.”-സി. രേഖ , വിദ്യാഭ്യാസ-കായിക സ്ഥിരംസമിതി അദ്ധ്യക്ഷ. കോർപ്പറേഷൻ.
ചെലവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
50 ലക്ഷം