
അബുദാബി: പ്രവാസികൾക്ക് രണ്ട് ബന്ധുക്കളെ സൗജന്യമായി ദുബായിൽ എത്തിക്കാൻ സുവർണാവസരം. ഇതിനായി ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാൽ മതി. ദുബായ് പൗരന്മാരും പ്രവാസികളും ഒരുപോലെ കാത്തിരുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് വീണ്ടുമെത്തിയിരിക്കുകയാണ്.
ഒക്ടോബർ 26ന് തുടങ്ങിയ മത്സരം നവംബർ 24വരെ നീളും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. www.dubaifitnesschallenge.com. എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മത്സരത്തിൽ പ്രവേശനം സൗജന്യമാണ്. ആഗോളതരത്തിൽ ദുബായിയെ മികച്ച ആരോഗ്യമുള്ള ആളുകളുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് എമിറേറ്റ്സ് വിമാന ടിക്കറ്റുകളും ഹോട്ടൽ താമസ സൗകര്യവും സഹിതം രണ്ട് അതിഥികളെ ദുബായിലേക്ക് കൊണ്ടുവരാനുള്ള അവസരം ലഭിക്കും.
ദുബായിൽ നടക്കുന്ന മറ്റൊരു ജനപ്രിയ മത്സരമായ സൈക്കിളോടിക്കൽ നവംബർ പത്ത് ഞായറാഴ്ച നടക്കും. ദുബായ് റൈഡ് മത്സരത്തിന്റെ അഞ്ചാം എഡിഷനാണ് നടക്കുന്നത്. ഷെയ്ഖ് സയ്യേദ് റോഡിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മറ്റൊരു മത്സരമായ ഓട്ടമത്സരം നവംബർ 24 ഞായറാഴ്ചയും നടക്കും. ദുബായ് റൺ മത്സരത്തിന്റെ ആറാം പതിപ്പാണ് 24ന് നടക്കുന്നത്. ഓട്ടം, സൈക്ലിംഗ് പ്രേമികൾക്കായി സ്പിന്നിംഗ് സോൺ, റണ്ണിംഗ് ക്ലബ്ബുകൾ, ക്രിക്കറ്റ് പിച്ചുകൾ, മഡ്ഡർ ഒബ്സ്റ്റാക്കിളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]