ന്യൂഡല്‍ഹി: സഭയുടെ നടുത്തളത്തിലിറങ്ങി രാജ്യസഭാ അധ്യക്ഷന്‍ നേരെ വിരല്‍ ചൂണ്ടി ജയാ ബച്ചന്. ഗൗതം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച് രാജ്യസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ജയാ ബച്ചന് രാജ്യസഭാ അധ്യക്ഷനെതിരെ വിരല്‍ചൂണ്ടിയത്. ബോളിവുഡ് താരമായ ജയാ ബച്ചന് സമാജ് വാദി പാര്‍ട്ടിയുടെ പ്രതിനിധിയായാണ് രാജ്യസഭയിലെത്തിയത്. ഫെബ്രുവരി ഒമ്പതിനാണ് ജയാ ബച്ചന് രാജ്യസഭാ അധ്യക്ഷനായ ജഗ്ദീപ് ധന്‍കറിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ജയാ ബച്ചന്റെ പെരുമാറ്റം അപലപനീയമാണെന്ന് ബിജെപി നേതാവ് അജയ് സെഹ്റാവത് ട്വീറ്റ് ചെയ്തു.
അതിനിടെ രാജ്യസഭാ അധ്യക്ഷന്റെ നിര്‍ദേശം ലംഘിച്ചതിന് കോണ്‍ഗ്രസ് എം.പി രജനി പാട്ടീലിനെ ബജറ്റ് സമ്മേളനം കഴിയുന്നത് വരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിനെ എതിര്‍ത്ത ജയാ ബച്ചന് രജനിക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചു.
The post രാജ്യസഭാ അധ്യക്ഷന്‍ നേരെ വിരല്‍ചൂണ്ടി ജയാ ബച്ചന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]