
നടി പ്രിയങ്ക മോഹൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകർന്നുവീണു. തെലങ്കാനയിലെ തൊരൂരിൽ വസ്ത്രവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നടി. വേദിയിൽ ആളുകൂടിയതോടെ സ്റ്റേജ് തകർന്നുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ വൈറലായതിന് പിന്നാലെ പരിപാടിയുടെ സംഘാടകർക്കെതിരെ വിമർശനമുയരുന്നുണ്ട്. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോൾ സുരാക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ആളുകളുടെ ജീവൻ പണയം വച്ചുള്ള കളിയാണിതെന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. പരിപാടി നടത്താൻ അനുമതി നൽകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും കമന്റുകൾ വരുന്നുണ്ട്.
അതേസമയം, അപകടത്തെക്കുറിച്ച് പ്രിയങ്ക മോഹൻ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ‘തൊരൂരിൽ ഞാൻ പങ്കെടുത്ത ഒരു പരിപാടിക്കിടെ അപകടം നടന്നു. ഭാഗ്യവശാൽ ചെറിയ അപകടങ്ങളോടെ രക്ഷപ്പെടാൻ കഴിഞ്ഞു. അപകടത്തിൽ പങ്കെടുത്ത എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ക്ഷേമം അന്വേഷിച്ച എല്ലാവരോടും സ്നേഹം, നന്ദി.’ എന്നാണ് നടി എക്സിൽ കുറിച്ചിരിക്കുന്നത്.
In light of the accident that occurred at an event I had attended in Torrur today, I wanted to let my well wishers know that I’m okay and was lucky to escape with minor injuries.
My prayers and wishes for a speedy recovery to those who may have suffered any injuries in the…
— Priyanka Mohan (@priyankaamohan) October 3, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]