
മലപ്പുറം: ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി. കണക്ക് അനുസരിച്ചു രാജ്യത്തെ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ഐപിസിക്ക് പകരം ബിഎൻഎസ് നിലവിൽ വന്നപ്പോൾ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ആണെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി.
മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും, അജിത്കുമാറും ജില്ലാ സെക്രട്ടറിയും, പിണറായിയും അല്ലെ ഈ കണക്ക് ഉണ്ടാക്കിയത്. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?.പിആർ ഏജൻസി അഭിമുഖം വേണോ എന്ന് ചോദിച്ചു ദില്ലിയിൽ നടക്കുകയായിരുന്നു. പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രിയെ രാഷ്ട്രീയത്തിൽ ആർക്കാണ് വിലയുള്ളതെന്നും കെഎം ഷാജി ചോദിച്ചു.
‘ഇസ്രായേൽ ദീർഘകാലം ഉണ്ടാകില്ല’; കയ്യിൽ റഷ്യൻ നിർമ്മിത റൈഫിളുമായി ആയിരങ്ങളെ അഭിസംബോധന ചെയ്ത് ആയത്തുല്ല ഖമേനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]