
ലോകത്തെ അതിസമ്പന്നരായ നടന് ആരാണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഒരു പാട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച പ്രശസ്തരും ജനപ്രീതിയുള്ളവരുമായ നടന്മാരുടെ മുഖമായിരിക്കും മനസില്‍ വരിക. ടോം ക്രൂയിസ്, ജോണി ഡെപ്പ്, ഡ്വേയ്ന്‍ ജോണ്സണ്, ഷാരൂഖ് ഖാന് പോലുള്ളവര്‍ അക്കൂട്ടത്തിലുണ്ടായേക്കാം. ഇവരൊക്കെ അതിസമ്പന്നരാണെന്നതില് സംശയം ഒന്നും വേണ്ടതില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന് ഇവരാരുമല്ല. അയാള്‍ക്ക് തന്റെ കരിയറില്‍ ഒരേ ഒരു ഹിറ്റ് ഫിലിം സീരീസ് മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.
അത് മറ്റാരുമല്ല, ഹോളുവുഡ് നടനായ ടൈലര്‍ പെരിയാണ് ആ താരം. ബ്ലുംബെര്‍ഗ്, ഫോര്‍ബ്സ് പോലുള്ള മാധ്യമങ്ങള്‍ നല്കുന്ന വിവരം അനുസരിച്ച് 11500 കോടി രൂപയുടെ ആസ്തിയുണ്ട് ഈ നടന്. ലോകത്തെ മറ്റേതൊരു നടനേക്കാളും സമ്പന്നന്. 100 കോടി ഡോളറിന്റെ (8401 കോടി രൂപ) ആസ്തിയുള്ള കൊമേഡിയന്‍ ജെറി സെന്ഫെല്ഡ് ആണ് സമ്പനതയില് തൊട്ടരികിലുള്ളത്.
മൂന്നാമതാണ്, ഡ്വെയ്ന്‍ ജോണ്സണ്. 89 കോടി ഡോളറാണ് (7477.70 കോടി രൂപ) ആണ് ഇദ്ദേഹത്തിന്റെ ആസ്തി. 87 കോടി (7309.67 കോടി രൂപ) ആസ്തിയുള്ള ഷാരൂഖ് ഖാന് ആണ് അടുത്തത്.
ടൈലര്‍ പെരി | Photo: Andy Kropa/Invision/AP
ഹിറ്റ് കോമഡി ഫ്രാഞ്ചൈസായ മാഡിയയിലെ (Madea) മേബല്‍ ‘മാഡിയ’ സൈമണ്‍സ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ടൈലര്‍ പെരി. 12 സിനിമകളും 11 നാടകങ്ങളും അടങ്ങുന്നതാണ് ഈ സീരീസ്. എന്നാല്‍ ഈ സീരീസുകളല്ലാതെ മറ്റൊന്നും ടൈലര്‍ കാര്യമായി ചെയ്തിട്ടില്ല.
അഭിനയത്തിലൂടെ മാത്രമല്ല ടൈലര്‍ പെരിയുടെ വരുമാനം. നടനെ കൂടാതെ നിര്‍മാതാവും നാടകകൃത്തും കൂടിയാണ് അദ്ദേഹം. മാഡിയ സീരീസിന്റെ സ്രഷ്ടാവും നിര്‍മാതാവുമാണ് ടൈലര്‍. തന്റെ മറ്റ് ചിത്രങ്ങളും നാടകങ്ങളും നിര്‍മിച്ചതും അദ്ദേഹം തന്നെ. സ്വന്തമായി സ്റ്റുഡിയോയുള്ള ഏക ഹോളിവുഡ് നടനാണ് ടൈലര്‍ പെരി. ഇക്കാരണം കൊണ്ടുതന്നെ ഇടനിലക്കാരില്ലാതെ സിനിമ നിര്‍മിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഇതുവഴി 2679 കോടി രൂപയുടെ വരുമാനം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
കൂടാതെ മാധ്യമ കമ്പനിയായ വയാകോമില്‍ അദ്ദേഹത്തിന് 25 ശതമാനം ഓഹരിയുണ്ട്. ഇത് ഏകദേശം 500 കോടി രൂപയിലേറെ മൂല്യമുള്ളതാണ്. ഇതിന് പുറമെ 2511 കോടിയോളം രൂപയുടെ നിക്ഷേപങ്ങളും അദ്ദേഹത്തിനുണ്ടെന്നാണ് ഫോര്‍ബ്സ് പറയുന്നത്. ഇത് കൂടാതെ മറ്റ് നിക്ഷേപങ്ങളിലൂടെയും കോടികളുടെ വരുമാനം നേടുന്നുണ്ട്.
എന്നാല്‍ ഇത് സമ്പന്നരായ നടന്മാരുടെ പട്ടിക മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. സമ്പന്നരായ നടിമാരെ കൂടി ഉള്‍പ്പെടുത്തിയാല്‍ 800 കോടി (67215.32) ഡോളറിന്റെ ആസ്തിയുള്ള ജെമി ഗെര്‍ട്സ് ആയിരിക്കും പട്ടികയില്‍ മുന്നിലുണ്ടാവുക. ടെയ്ലര് സ്വിഫ്റ്റ്, സെലെന ഗോമസ് എന്നിവരും ആദ്യ അഞ്ചില്‍ ഇടം പിടിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]