![](https://newskerala.net/wp-content/uploads/2024/10/1728053808_fotojet_1200x630xt-1024x538.jpg)
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ സിനിമാറ്റിക് യൂണിവേഴ്സുകളില്‍ ഒന്നാണ് യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. ഏക് ഥാ ടൈഗര്‍ മുതല്‍ ടൈഗര്‍ 3 വരെ അഞ്ച് ചിത്രങ്ങളാണ് ഈ ഫ്രാഞ്ചൈസിയില്‍ ഇതിനകം പുറത്തെത്തിയത്. നാല് ചിത്രങ്ങള്‍ ഇനി വരാനുമുണ്ട്. അപ്കമിംഗ് ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് ആല്‍ഫ. യൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യ നായികാ പ്രാധാന്യമുള്ള ചിത്രം എന്നതാണ് അതിന് കാരണം. ഇപ്പോഴിതാ ആ ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
ബോളിവുഡ് ചിത്രങ്ങളുടെ പ്രധാന സീസണുകളില്‍ ഒന്നായ ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഈ വര്‍ഷമല്ല, മറിച്ച് അടുത്ത വര്‍ഷമാണെന്ന് മാത്രം. 2025 ഡിസംബര്‍ 25 ന് ചിത്രം ലോകമാകമാനമുള്ള തിയറ്ററുകളില്‍ എത്തും. എന്നാല്‍ സ്പൈ യൂണിവേഴ്സിലെ ആറാം ചിത്രമല്ല, മറിച്ച് ഏഴാം ചിത്രമാണ് ആല്‍ഫ. ടൈഗര്‍ 3 ന് ശേഷം ഈ ഫ്രാഞ്ചൈസിയുടെ ഭാഗമായി തിയറ്ററുകളിലെത്തുക വാര് 2 ആണ്. ആല്‍ഫയ്ക്ക് പിന്നാലെ പഠാന് 2, ടൈഗര്‍ വേഴ്സസ് പഠാന് എന്നീ ചിത്രങ്ങളും.
ത്രില്ലടിപ്പിക്കാനെത്തുന്ന ആല്‍ഫയില്‍ ഒന്നല്ല, രണ്ട് നായികമാരുണ്ട്. അലിയ ഭട്ടും യുവതാരം ഷര്‍വരി വാഗുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനകം ചിത്രീകരണം ആരംഭിച്ചിട്ടുള്ള സിനിമയില്‍ ഏജന്റുമാരാണ് ഇരുവരുടെയും കഥാപാത്രങ്ങള്‍. യൂണിവേഴ്സിലെ മുന്‍ ചിത്രങ്ങള്‍ പോലെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും ആല്‍ഫയും. ചിത്രത്തിലെ രംഗങ്ങള്‍ക്കായി കഠിനമായ പരിശീലനങ്ങളാണ് ഇരു താരങ്ങളും പൂര്‍ത്തിയാക്കിയത്. ശിവ് റവൈല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ ’ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]