
സ്വന്തം ലേഖിക
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മുഖ്യസൂത്രധാരനായി നടന്ന വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മെഡിക്കല്‍ സൂപ്രണ്ടായ ഗണേഷ് മോഹനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സത്യാഗ്രഹ സമരം ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കളമശ്ശേരിയില്‍ മൂന്നരയോടെ കരിങ്കോടി കാണിച്ച് പ്രതിഷേധിച്ചപ്പോഴാണ് മിവ ജോളിയെ കളമശ്ശേരി സി ഐ പി.ആര് സന്തോഷിന്റെ നേതൃത്വത്തില്‍ ഒരുപറ്റം പുരുഷ പൊലീസുമാര്‍ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തെന്ന് കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ പറയുന്നു.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ക്ക് വിരുദ്ധമായാണ് പൊലീസ് പെരുമാറിയതെന്നും ഗുരുതരമായ കൃത്യവിലോപമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
The post സമരത്തിനിടെ കെ.എസ്.യു വനിതാ നേതാവിനെ പുരുഷ പൊലീസ് മര്‍ദ്ദിച്ചു; മോശമായി പെരുമാറി; പരാതിയുമായി കോണ്‍ഗ്രസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]