
.news-body p a {width: auto;float: none;}
ലോക പുഞ്ചിരി ദിനത്തിൽ പിണറായി വിജയനെ ട്രോളി രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പല ചോദ്യങ്ങൾക്കും നീണ്ട ചിരി മാത്രം ഉത്തരമായി നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ ട്രോളി കൊണ്ടാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
”ഇന്ന് ലോക പുഞ്ചിരി ദിനം!
പുഞ്ചിരി ആരോഗ്യത്തിന് നല്ലതാണ്
പക്ഷേ ഉത്തരം മുട്ടുമ്പോൾ പൊട്ടിച്ചിരിയാണ് ബെസ്റ്റ്!”
പി.വി അൻവറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ ദീർഘമായ പുഞ്ചിരി വാർത്താസമ്മേളനത്തിൽ മുഴങ്ങിയത്. അൻവറിന്റെ ലക്ഷ്യം സിപിഎമ്മും എൽഡിഎഫും സർക്കാരുമാണ്. ഇതിന്റെയെല്ലാം പ്രതീകമായി നിൽക്കുന്നയാൾ എന്ന നിലയ്ക്കാണ് തനിക്കെതിരെയുള്ള ആക്ഷേപങ്ങളെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരുമകനും കുടുംബത്തിനും വേണ്ടിയാണ് അജിത്കുമാറിന്റെ കാര്യത്തിൽ മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്യുന്നതെന്ന് അൻവർ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് നീണ്ടി ചിരിയായിരുന്നു പ്രതികരണം. തുടർന്ന്, ഇതിനൊക്കെ ഞാൻ എന്താ മറുപടി പറയേണ്ടത്. നിങ്ങൾ പറയ്. അൻവർ തുടങ്ങിയപ്പോൾത്തന്നെ പറയാൻ പോകുന്നതിനെപ്പറ്റിയൊക്കെ ധാരണയുണ്ടായിരുന്നു. തുടർന്ന് അൻവർ ഇങ്ങനെയുള്ളയാളാണെന്ന് ഇപ്പോഴാണോ മനസ്സിലായത്? എന്ന ചോദ്യത്തിന് നീണ്ട ചിരി ഉത്തരമായി വന്നു.