
ഇസ്താംബുള്‍ : തുര്‍ക്കിയില്‍ ഭൂകമ്ബമുണ്ടായി ദിവസങ്ങള്‍ പിന്നിടുന്ന പശ്ചാത്തലത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ആളുകളെ ജീവനോടെ രക്ഷിക്കാനാകുമെന്ന വിശ്വാസം മങ്ങുന്നതിനിടെ പ്രതീക്ഷയുടെയും അത്ഭുതത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് യാഗിസ്.
വെറും പത്ത് ദിവസം മാത്രമാണ് ഈ ആണ്‍ക്കുഞ്ഞിനുള്ളത്. കഴിഞ്ഞ ദിവസം ഹാതെയ് പ്രവിശ്യയിലെ സമന്ദാഗ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് യാഗിസിനെ പുറത്തെടുത്തവര്‍ക്ക് ഇപ്പോഴും ആശ്ചര്യമടക്കാനാകുന്നില്ല.
തിങ്കളാഴ്ച ഭൂചലനമുണ്ടായി 90 മണിക്കൂറിന് ശേഷമാണ് യാഗിസിനെ പുറത്തെടുത്തത്. തങ്ങളുടെ കൈകളിലെത്തിയ ഉടന്‍ യാഗിസിനെ ഒരു തെര്‍മല്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് വോളന്റിയര്‍മാര്‍ ആംബുലന്‍സിന്റടുത്തേക്ക് ഓടി. കുഞ്ഞ് യാഗിസിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. മറ്റൊരു സന്തോഷ വാര്‍ത്ത കുഞ്ഞിന്റെ മാതാവിനെയും രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ്. അമ്മയ്ക്ക് നട്ടെല്ലിന് പരിക്കുണ്ട്. നിരാശയുടെയും നഷ്ടത്തിന്റെയും സമയത്ത് ഇത്തരം അത്ഭുതകരമായ രക്ഷപെടുത്തലുകള്‍ ജീവന് പണംവച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഊര്‍ജം പകരുകയാണ്.
104 മണിക്കൂര്‍ മരണത്തോട് മുഖാമുഖം
കിറിഖാന് നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ഇന്നലെ രക്ഷപെടുത്തിയ സൈനബ് കഹ്രാമന് എന്ന 40കാരി 104 മണിക്കൂറാണ് ജീവനോട് മല്ലിട്ടത്. കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്കും തകര്‍ന്ന കമ്ബികള്ക്കുമിടെയില് അനങ്ങാന്‍ പോലുമാകാതെ കിടന്ന സൈനബിനെ ജര്‍മ്മന്‍ വോളന്റിയര്‍മാരാണ് പുറത്തെടുത്തത്. അതിനിടെ ഇസ്കെന്‍ഡെറൂണില്‍ 100 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിന്റെ ആറ് പേരെയും ജീവനോടെ പുറത്തെത്തിക്കാനായി.
നൂറ്റാണ്ടിന്റെ ദുരന്തം
ഭൂകമ്ബത്തിന് പിന്നാലെ മറ്റൊരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് തുര്‍ക്കിയും സിറിയയും. കിടപ്പാടം നഷ്ടപ്പെട്ട ആയിരങ്ങള്‍ ശൈത്യത്തിനിടെ തെരുവുകളില്‍ കഴിച്ചുകൂട്ടുന്നു. പലര്‍ക്കും ഇന്ധനം, ശുദ്ധജലം, വൈദ്യുതി എന്നിവ ലഭിക്കുന്നില്ല. പകര്ച്ചവ്യാധികളുണ്ടാകുമോ എന്നും ആശങ്കയുണ്ട്. തുര്‍ക്കിയിലെ സാഹചര്യം ‘ നൂറ്റാണ്ടിന്റെ ദുരന്ത”മാണെന്ന് പ്രസിഡന്റ് റെസെപ് തയ്യിപ് എര്ദോഗന് പറഞ്ഞു
Istanbul: Days after the earthquake in Turkey, Yagis have become a symbol of hope and wonder as the belief that people can be rescued alive from the rubble of buildings is fading.
This baby boy is only ten days old. Those who pulled Yagis out of a collapsed building in the town of Samandag in Hatay province the other day are still in awe.
Yagis was pulled out 90 hours after the earthquake struck on Monday. Once in their hands, the volunteers wrapped Yagis in a thermal blanket and rushed to the ambulance. It is reported that baby Yagis has no major health problems. Another good news is that the baby’s mother was also saved. Mother has a back injury. In times of despair and loss, such miraculous rescues energize life-saving rescuers.
Face to face with death for 104 hours
Zainab Kahraman, a 40-year-old woman who was rescued from the debris of a building in Kirikhan city, fought for her life for 104 hours. Zainab, who was unable to move between concrete blocks and broken wires, was pulled out by German volunteers. Meanwhile, in Iskenderun, six members of a family who were trapped in the rubble for 100 hours were brought out alive.
Tragedy of the century
After the earthquake, Turkey and Syria are moving towards another disaster. Thousands of homeless spend the winter on the streets. Many do not have access to fuel, clean water and electricity. There is also concern that there may be infectious diseases. President Recep Tayyip Erdogan called the situation in Turkey “the tragedy of the century”.
The post തുര്‍ക്കി – സിറിയ ഭൂകമ്ബം: മാലാഖമാര്‍ കൈപിടിച്ചു, അത്ഭുതമായി കുഞ്ഞ് യാഗിസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]