സ്ഥിരമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാത്രിയില്‍ ലൈറ്റിടാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച ഹൈദരാബാദ് സ്വദേശിനിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്.
രാത്രിയില്‍ ഇരുട്ടുമുറിയില്‍ സ്മാര്‍ട്ട് ഫോണ്‍ നോക്കുന്നത് പതിവാക്കിയ 30-കാരിയ്ക്ക് സ്ഥിരമായി കാഴ്ച പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ന്യൂറോളജിസ്റ്റായ ഡോ.സുധീര്‍ പറഞ്ഞു.
ഇടയ്ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് യുവതി ഡോക്ടറെ സമീപിച്ചത്. വൈദ്യപരിശോധനയ്ക്ക് വിധേയയായപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ്വിഎസ്) കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടില്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്ന ശീലമാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. രാത്രിയില്‍ രണ്ട് മണിക്കൂറോളം ഇരുട്ടില്‍ ഫോണ്‍ സ്ക്രീനില്‍ നോക്കി ഇരിക്കാറുണ്ടെന്നും ദിവസേന നിരവധി മണിക്കൂറുകള്‍ സ്മാര്‍ട്ട്ഫോണില്‍ ബ്രൗസ് ചെയ്യുന്ന ശീലമുണ്ടെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് യുവതിയെ പരിശോധിക്കുകയും മരുന്നുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഒപ്പം ഫോണില്‍ നോക്കുന്ന സമയം കുറയ്ക്കാനും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഒരു മാസം മരുന്ന് കഴിച്ചതിന് പിന്നാലെ യുവതി കാഴ്ച വീണ്ടെടുത്തു. കൃത്യസമയത്ത് ചികിത്സ തേടിയത് കൊണ്ടാണ് യുവതിയുടെ കാഴ്ച തിരിച്ചുകിട്ടിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സിവിഎസ് രോഗം വന്നാല്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്ന രീതിയിലേക്ക് എത്താമെന്നും മുന്നറിയിപ്പും നല്കി. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ രോഗം ഗുരുതരമായെക്കാമെന്നും ഡോക്ടര്‍ പറഞ്ഞു
The post ഇരുട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു; 30-കാരിയ്ക്ക് കാഴ്ച നഷ്ടമായി; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]