
ഹൈദരാബാദ്: ഇ ഡി കുരുക്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദിനും. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അഴിമതിക്കേസില്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്ത വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം ആണ് നിലവില്‍ അസറുദ്ദിനെതിരെ ചുമത്തിയിരിക്കുന്നത്. ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് സമയം ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
2021ല്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് വേണ്ടി വാങ്ങിയ വസ്തുക്കളുടെ ഫണ്ടില്‍ വെട്ടിപ്പ് നടത്തി എന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം നിലവില്‍ ഈ അഴിമതിക്കേസ് ഉപ്പാള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. 20 കോടി രൂപയുടെ ഫണ്ട് ക്രിമിനല്‍ ദുരുപയോഗം ചെയ്തതായി തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ ആരോപിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അറസ്റ്റ് ഒഴിവാക്കാന്‍ അസറുദ്ദിന് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യവും തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
എവേ ഗ്രൗണ്ടില്‍ ആദ്യജയം കൊതിച്ച് കേരള ബ്ലാസ്റ്റേഴ്സ്! ഇന്ന് എതിരാളി ഒഡീഷ എഫ്സി
2019ല്‍ അസ്ഹറുദ്ദീനെ ഹൈദരാാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി നിയമിച്ചത്. എന്നാല്‍ 2023-ല്‍ അദ്ദേഹത്തിന്റെ കാലാവധി അവാസനിച്ചു. ജസ്റ്റിസ് (റിട്ട) എല്‍ നാഗേശ്വര റാവുവാണ് പിന്നീട് പ്രസിഡന്റാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]