
ചണ്ഡീഗഢ് : പട്ടാപ്പകൽ മോഷ്ടിക്കാനെത്തിയ മോഷ്ടാക്കളെ സധൈര്യം ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറാൻ ശ്രമിച്ച മൂന്ന് കള്ളന്മാരെയാണ് മൻദീപ് കൗർ എന്ന യുവതി ഒറ്റയ്ക്ക് അതിസാഹസികമായി പ്രതിരോധിച്ചത്. ഒടുവിൽ മോഷണശ്രമം വിജയിക്കില്ലെന്ന് കണ്ടതോടെ കള്ളന്മാര് സ്ഥലം വിടുകയായിരുന്നു.
വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീടിന്റെ ടെറസിന് മുകളില്‍ തുണി വിരിച്ചിടുകയായിരുന്നു മൻദീപ് കൗർ. ഇതിനിടെയാണ് മുഖംമൂടി ധരിച്ച മൂന്നുപേരെ സംശയാസ്പദ സാഹചര്യത്തിൽ വീടിനടുത്ത് കണ്ടത്. പെട്ടന്ന് മതില്‍ച്ചാടിക്കടന്ന് പ്രതികൾ വീടിനുള്ളിലേക്ക് വരുന്നത് യുവതി കണ്ടു. ഇതോടെ മൻദീപ് ഓടി താഴത്തെ നിലയിലേക്കിറങ്ങി വാതില്‍ അടയ്ക്കാനെത്തി. അപ്പോഴേക്കും കള്ളന്മാര് ഡോര്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു.
എന്നാൽ നൊടിയിടയിൽ ഡോറിന് അടുത്തെത്തിയ യുവതി സര്‍വ്വശക്തിയുമെടുത്ത് വാതില്‍ തുറക്കാനുള്ള ശ്രമം തടഞ്ഞ് ഡോര്‍ കുറ്റിയിട്ടു. പിന്നാലെ ഒരു കൈ കൊണ്ട് അടുത്ത് കിടക്കുന്ന സോഫ വാതിലിന് മുന്നിലേക്ക് വലിച്ചിട്ടു. കള്ളന്മാർ വാതിതിൽ തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ മോഷണശ്രമം കള്ളന്മാര് സ്ഥലംവിടുകയായിരുന്നു. അമ്മ ഓടിയെത്തി വാതിലടക്കുന്നതും കള്ളന്മാരോട് ചെറുത്ത് നിൽക്കുന്നതും അമ്പരപ്പോടെ നോക്കി നിൽക്കുന്ന ഇവരുടെ മകനേയും വീഡിയോയിൽ കാണാം.
अमृतसर में एक महिला ने चोरों को बहादुरी से सबक सिखाया। चोरों की कोशिशों के बावजूद, महिला की दिलेरी उनके लिए भारी पड़ी…#amritsar #thief pic.twitter.com/l75wYxBM6O
— Ajeet Yadav (@ajeetkumarAT) October 1, 2024
കള്ളന്മാർ പോയെന്ന് പിന്നീട് ജനാലയിലൂടെ ഉറപ്പ് വരുത്തിയ ശേഷമാണ് യുവതി വാതിലിന് മുന്നിൽ നിന്നും മാറിയത്. പിന്നീട് പൊലീസിലും ഭർത്താവിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]