റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച കേളി കലാസാംസ്കാരിക വേദി റൗദ ഏരിയ ബഗ്ലഫ് യൂനിറ്റ് അംഗമായ തിരുവന്തപുരം വഞ്ചിയൂർ കട്ടപ്പറമ്പ് സ്വദേശി വിജയകുമാറിന്റെ (58) മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ജോലി കഴിഞ്ഞ് രാത്രിയിൽ റൂമിലെത്തി വിശ്രമിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും സഹതാമസക്കാർ ഉടൻ എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ വെച്ച് മരിച്ചു. കേളി ജീവകാരുണ്യ വിഭാഗവും കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. തിങ്കളാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഷീല (അമൽ ആശുപത്രി ആറ്റിങ്ങൽ), മക്കൾ: വിഷ്ണു, മാളവിക.
Read Also – ആശങ്കപ്പെടുത്തുന്ന കണക്കുകൾ; 15 മാസത്തിൽ 7,600 ഹൃദയാഘാത കേസുകൾ, 71 ശതമാനവും പ്രവാസികളിൽ, കുവൈത്തിൽ പഠനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]