
.news-body p a {width: auto;float: none;}
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ വിഷയത്തിൽ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് മനാഫ്. വാഹനത്തിന്റെ ആർസി സഹോദരന്റെ പേരിലാണെങ്കിലും നോക്കി നടത്തുന്നത് എല്ലാവരും ഒരുമിച്ചാണെന്നും മനാഫ് വ്യക്തമാക്കി. അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ സഹോദരനുമായി മനാഫ് ഇന്ന് മാദ്ധ്യമങ്ങളെ കാണുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അച്ഛന്റെ മരണ ശേഷം ബിസിനസ് നമ്മൾ നാലു സഹോദരന്മാരും ഏറ്റെടുക്കുകയായിരുന്നു. അതിൽ സഹോദരനായ മുബീന്റെ പേരിലാണ് വാഹനങ്ങൾ വാങ്ങുന്നത്. കാരണം അവനാണ് യാത്ര ചെയ്യാൻ പെട്ടെന്ന് പറ്റുന്നത്. ഞാൻ ആരുടെയും കെെയിൽ നിന്ന് പണം വാങ്ങിയിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും എനിക്കില്ല. എന്റെ അക്കൗണ്ട് നമ്പർ എല്ലാം വച്ച് പരിശോധിക്കാം.
ഇന്ന് സ്കൂളിൽ ഒരു ചടങ്ങ് ഉണ്ടായിരുന്നു. അവർ മുൻപ് എനിക്ക് പണം നൽകുന്നുവെന്ന് പറഞ്ഞിരുന്നു. ആ പണം ഞാൻ സ്വീകരിച്ചില്ല. പകരം അത് അർജുന്റെ മകന് നൽകാൻ ശ്രമിച്ചു. മകന്റെ അക്കൗണ്ട് നമ്പർ ചോദിച്ചതാണ് ഞാൻ ഇപ്പോൾ ചെയ്ത തെറ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചില പരിപാടിയിൽ പോകുമ്പോൾ തരുന്ന പണം അർജുന്റെ മകന് കൊടുക്കാൻ ആഗ്രഹിച്ച് പോയതാണ് ഞാൻ ചെയ്ത തെറ്റ്. ഇന്ന് ഞാൻ പരിപാടിയ്ക്ക് പോയപ്പോൾ പണം വാങ്ങിയില്ല. അവന് ഭാവിയിൽ ഉപയോഗം ചെയ്യുമെന്ന് കരുതി ചെയ്തതാണ്. മാപ്പ് ചോദിക്കുന്നു. എന്റെ കുടുംബത്തിന്റെ ഒരു ഭാഗമാണ് അർജുന്റെ കുടുംബം എന്ന് കരുതിയ ആളാണ് ഞാൻ. യൂട്യൂബ് ചാനലിൽ നിന്ന് ഞാൻ അർജുന്റെ ഫോട്ടോ മാറ്റി. കേരളത്തിലെ മാദ്ധ്യമപ്രവർത്തകരാണ് അർജുന്റെ വിഷയം കൂടുതൽ പുറത്തുകൊണ്ടുവന്നത്. അവർ ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും അർജുനെ തിരിച്ച് എത്തിക്കാൻ കഴിയുമായിരുന്നില്ല.
മാദ്ധ്യമപ്രവർത്തകരാണ് പെട്ടെന്ന് ന്യൂസ് വന്നാൽ അപ്ഡേറ്റ് ചെയ്യാൻ യൂട്യൂബ് ചാനൽ തുടങ്ങി തന്നത്. ഞാൻ ഒറ്റയ്ക്കാണ് അവിടെ നിന്നത് അതിനാലാണ് ഞാൻ ചാനൽ തുടങ്ങിയത്. ലോറിയുടമ മനാഫ് എന്ന് ആ യൂട്യൂബ് ചാനലിന് പേര് ഇട്ടത് ആദ്യം ചാനലുകളിലിൽ എന്റെ പേര് അങ്ങനെയാണ് വന്നത് അതിനാലാണ്. ഇന്ന് രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് എനിക്കായി. അർജുനെ കണ്ടെത്തിയ ശേഷം ചാനൽ നിർത്താം എന്നാണ് കരുതിയത്. ഒരു യൂട്യൂബ് ചാനലിൽ നിന്ന് എന്ത് കിട്ടുമെന്നുപോലും അറിയില്ല. ഒരു വിവാദത്തിനും എനിക്ക് താൽപര്യമില്ല. വീണ്ടും പറയുന്നു അർജുനെ കണ്ടെത്തുന്ന കാര്യം പറയാനും അത് മറ്റുള്ളവരെ ഓർമപ്പെടുത്താനുവേണ്ടിയാണ് ചാനൽ തുടങ്ങിയത്.