![](https://newskerala.net/wp-content/uploads/2024/10/1727950947_befunky-collage_1200x630xt-1024x538.jpg)
ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച മലയാള സിനിമകളുടെ കാലമാണ് ഇത്. ഇതര ഭാഷാ സിനിമകൾക്ക് ലഭിച്ചിരുന്ന കോടി ക്ലബ്ബുകൾ ദിവസങ്ങളിൽക്കുള്ളിലൽ പല സിനിമകളും സ്വന്തമാക്കി. ബോക്സ് ഓഫീസിൽ മാത്രമല്ല മേക്കിങ്ങിലും പ്രമേയത്തിലും മോളിവുഡ് വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ട് തന്നെ മറ്റ് നാടുകളിലും തിയറ്ററുകളിൽ ആളുകളെ എത്തിക്കാൻ മലയാള സിനിമകൾക്ക് സാധിച്ചു.
മലയാളത്തിന് ഒപ്പം തന്നെ ഇതര ഭാഷാ സിനിമകളും കേരളക്കരയിൽ കസറിയിട്ടുണ്ട്. പ്രത്യേകിച്ച് സൂപ്പർ താര സിനിമകൾ. അത്തരത്തിൽ കേരളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ് ഇപ്പോൾ. ലിസ്റ്റിൽ മലയാള പടങ്ങൾ ഉൾപ്പടെയുള്ളവയുടെ കണക്കാണ് പുറത്തുവരുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം പട്ടികയിൽ ഒന്നാമത് വിജയ് നായകനായി എത്തി ലിയോ ആണ്. പത്ത് ദിവസം കൊണ്ടാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം 50 കോടി കളക്ട് ചെയ്തത്.
രണ്ടാമതുള്ളത് യാഷ് നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമാണ്. പതിനൊന്ന് ദിവസം കൊണ്ടിയരുന്നു ചിത്രം 50 കോടിയിൽ എത്തിയത്. മൂന്നാമതും നാലാമതും മലയാള ചിത്രങ്ങളായ 2018ഉം ആടുജീവിതവുമാണ്. ബാഹുബലി 2വിനെ മറികടന്നാണ് ഈ രണ്ടു സിനിമകളും കേരളത്തിൽ നിന്നുമാത്രം 50 കോടി കളക്ട് ചെയ്തത്.
വ്യാജനിറങ്ങിയിട്ടും തളർന്നില്ല, ഇത് 100 കോടിയല്ല, അതുക്കും മേലേ ! കുതിപ്പ് തുടര്‍ന്ന് ‘അജയന്റെ രണ്ടാം മോഷണം’
കേരളത്തില്‍ വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങളുടെ ലിസ്റ്റ്
1 ലിയോ : 10 ദിവസം
2 കെജിഎഫ് ചാപ്റ്റർ 2 : 11 ദിവസം
3 ആടുജീവിതം : 12 ദിവസം
4 2018 : 13 ദിവസം
5 ബാഹുബലി 2 : 15 ദിവസം
6 ആവേശം : 15 ദിവസം
7 ജയിലർ : 16 ദിവസം
8 ലൂസിഫർ : 17 ദിവസം
9 മഞ്ഞുമ്മൽ ബോയ്സ് : 18 ദിവസം
10 അജയന്റെ രണ്ടാം മോഷണം : 19 ദിവസം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]