
.news-body p a {width: auto;float: none;}
ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിസിനസ് രംഗത്ത് മികവുറ്റ പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിക്കാതെ പോയ ശതകോടീശ്വരൻമാരിലൊരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി. 2008ലെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആറാമതായിരുന്നു അനിൽ അംബാനിയുടെ സ്ഥാനം. എന്നാൽ വർഷങ്ങൾക്കുശേഷം അനിൽ അംബാനി വീണ്ടും പഴയ പ്രതാപം തിരികെ പിടിക്കുകയാണ്.
അദ്ദേഹത്തിന്റെ കമ്പനികളായ റിലയൻസ് പവറും റിലയൻസ് ഇൻഫ്രയും ബിസിനസ് രംഗത്ത് വൻ ലാഭത്തിലായിരിക്കുകയാണ്. റിലയൻസ് പവർ നിലവിലുണ്ടായിരുന്ന കടം പൂർണമായി പരിഹരിക്കുകയും റിയലൻസ് ഇൻഫ്ര ആകെയുണ്ടായിരുന്ന കടത്തിന്റെ 87 ശതമാനത്തോളം പരിഹരിക്കുകയും ചെയ്തു. ഇതോടെ അനിൽ അംബാനിയുടെ കമ്പനികളുടെ ഓഹരി 60 ശതമാനത്തിലധികം വർദ്ധിക്കുകയും ചെയ്തു. ആരാണ് അനിൽ അമ്പാനിയുടെ തലവര മാറ്റിയതെന്ന് നോക്കാം.
കമ്പനിയുടെ വളർച്ചയിലെ പ്രധാന ഘടകം നിക്ഷേപകരുടെ ആത്മവിശ്വാസം കൂടിയാണ്. പശ്ചിമബംഗാൾ ആസ്ഥാനമായ ദാമോദാർ വാലി കോർപറേഷനുമായുളള തർക്കത്തിൽ റിലയൻസ് ഗ്രൂപ്പിന് അനുകൂലമായി 780 കോടിയുടെ ആർബിട്രേഷൻ വിധിയും കൽക്കട്ട ഹൈക്കോടതി ശരിവച്ചിരുന്നു. ഈ അനുകൂലാവസ്ഥയുണ്ടായതിൽ മറ്റൊരു കാരണം അനിൽ അംബാനിയുടെ മക്കളായ ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബിസിനസ് രംഗത്തേക്കുളള ഇരുവരുടെയും ചുവടുവയ്പ്പ് അനിൽ അംബാനിക്ക് ഗുണം ചെയ്യുകയായിരുന്നു. മൂത്ത മകനായ ജയ് അൻമോൽ അംബാനി റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് (ആർസിഎൽ) വളർച്ചയ്ക്ക് നിർണായക കാരണമായി മാറി. ഇതോടെ ബിസിനസ് രംഗത്തെ അംബാനി കുടുംബത്തിന് പേര് നിലനിർത്തുന്ന ഉത്തരവാദിത്തം കൂടി ജയ് അൻമോലിലേക്ക് വരികയായിരുന്നു.