ന്യൂഡൽഹി ∙ ജാവലിൻത്രോയിലെ വിസ്മയ നേട്ടങ്ങൾക്കു നീരജ് ചോപ്രയെ പരിശീലിപ്പിച്ച ജർമൻ കോച്ച് ക്ലോസ് ബാർട്ടനീറ്റ്സ് ചുമതലയൊഴിയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നറിയിച്ചാണ് എഴുപത്തഞ്ചുകാരനായ ബാർട്ടനീറ്റ്സിന്റെ പിൻമാറ്റം. ഈ മാസം പകുതിയോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങും.
പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ല. ബയോ മെക്കാനിക്സ് വിദഗ്ധനായ ക്ലോസ് ബാർട്ടനീറ്റ്സ് 2019 മുതൽ നീരജിന്റെ പരിശീലകനാണ്. ജാവലിൻത്രോയിലെ ജർമൻ ഇതിഹാസം ഉവേ ഹോനിന്റെ പിൻഗാമിയായാണ് ബാർട്ടനീറ്റ്സ് നീരജിനൊപ്പമെത്തിയത്.
English Summary:
Neeraj Chopra parts ways with coach Klaus Bartonietz
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]