മാര്‍ത്താണ്ഡം: നാല് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തമിഴ്നാട് മാർത്താണ്ഡം സ്വദേശി വിൻസ് രാജിനെയാണ് വട്ടപ്പാറ സിഐ ശ്രീജിത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്. കുട്ടിയുടെ മാതാവ് ആദ്യ ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം 2 വർഷമായി പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു.
ടാപ്പിങ് തൊഴിലാളിയായ പ്രതി ഒരു വർഷമായി കുട്ടിയും മാതാവുമൊത്ത് ചീരാണിക്കരയിലായിരുന്നു താമസം. പ്രതി യുവതിയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ മർദിക്കുകയും കഴുത്തിൽകുത്തി പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ സംരക്ഷണത്തിനായി ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി മുൻപാകെ ഹാജരാക്കി.
നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്കുതർക്കം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]