സിനിമകളുടെ ബോക്സ് ഓഫീസ് പോലെ പ്രീ റിലീസ് ബിസിനസും ഇപ്പോള്‍ വാര്‍ത്തയാവാറുണ്ട്. എന്നാല്‍ നിര്‍മ്മാതാവിനെ സന്തോഷിപ്പിക്കുന്ന ഡീലുകള്‍ ചെറിയ ശതമാനം ചിത്രങ്ങള്‍ക്ക് മാത്രമേ ലഭിക്കാറുള്ളൂ എന്നതാണ് സത്യം. ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി എത്തുന്ന ചിത്രങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമുകള് മികച്ച തുക നല്കണമെങ്കില് അത് പ്രേക്ഷകരില്‍ അത്രയും സ്വാധീനമുണ്ടാക്കുമെന്ന് അവര്‍ക്ക് തോന്നുന്ന ചിത്രമായിരിക്കണം. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി പ്രീ റിലീസ് ബിസിനസിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം ഭൂല്‍ ഭുലയ്യ 3 ആണ് അത്. ടി സിരീസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന് കുമാര്‍, കൃഷന് കുമാര്‍, മുറാദ് ഖേതാനി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ വിജയം നേടിയ ഭൂല്‍ ഭുലയ്യ 2 ന്റെ തുടര്‍ച്ച ആയതിനാല്‍ത്തന്നെ ഹിന്ദി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭൂല്‍ ഭുലയ്യ 3. ആ വിപണിമൂല്യമാണ് പ്രീ റിലീസ് ബിസിനസിലും പ്രതിഫലിച്ചിരിക്കുന്നത്.
പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സ് ചേര്‍ത്ത് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 135 കോടിയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് റൈറ്റ്സ് സോണി നെറ്റ്വര്ക്കിനുമാണ് വിറ്റിരിക്കുന്നതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ഗാനങ്ങളുള്ള ആല്‍ബം ടി സിരീസ് തന്നെയാണ് മൂല്യമിട്ട് കൈവശം വച്ചിരിക്കുന്നത്. വിദ്യാ ബാലന്, മാധുരി ദീക്ഷിത്, തൃപ്തി ദിംറി, വിജയ് റാസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ദീപാവലി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും.
ALSO READ : പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’ ഇനി സിനിമ; മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഒഫിഷ്യല്‍ സെലക്ഷന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]