![](https://newskerala.net/wp-content/uploads/2024/10/accuse-arrested-in-thiruvannathapuram_1200x630xt-1024x538.jpg)
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഇടയ്ക്കാട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിനു സമീപം മേലേക്കാട്ടുവിള വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ദീപു (30), ഊരുപൊയ്ക പരുത്തി ക്ഷേത്രത്തിനു സമീപം പ്ലാവിള വീട്ടിൽ രാജീവ്(37), ഊരുപൊയ്ക പരുത്തി ക്ഷേത്രത്തിനു സമീപം പിഎൽവി ഹൗസിൽ ബാലു( 34) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 30നു വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അവനവഞ്ചേരി ടോൾമുക്ക് ജംഗ്ഷനിൽ വച്ച് ബസ് ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ശ്രീഭദ്ര ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ എസ്ഐമാരായ സജിത്ത്, ജിഷ്ണു, സുനിൽ, എഎസ്ഐ ഷാജഹാൻ, എസ്. സി. പി. ഒ മാരായ നിധിൻ, വിനു, ശരത് കുമാർ, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Read More : മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറിൽ കുരുങ്ങിയതോടെ ആക്രമണം; വിരലിൽ മുള്ള് തുളച്ച് കയറി, യുവാവിന് പരിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]