
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. എമിറേറ്റ്സ് റോഡിലാണ് അപകടം ഉണ്ടായത്. ഇതു സംബന്ധിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഘവും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി. സാരമായി പരിക്കേറ്റ ഒരു പുരുഷനെയും ഗുരുതര പരിക്കില്ലാത്ത ഒരു സ്ത്രീയെയും അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ചു.
വാഹനങ്ങള്‍ തമ്മിൽ വേണ്ടത്ര അകലം പാലിക്കാതിരുന്നതാണ് അപകടത്തിന്റെ പ്രാഥമിക കാരണമെന്ന് ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം തലവൻ ലഫ്. കേണൽ അബ്ദുല്ല അൽ മൻദരി പറഞ്ഞു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ഡ്രൈവർമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഗതാഗത ബോധവൽക്കരണം വലിയതാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഈ നടപടികൾ അനിവാര്യമാണ്. വാഹനങ്ങൾക്ക് പിന്നിൽ സുരക്ഷിതമായ അകലം പാലിക്കാത്തതിന് യുഎഇയിൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.
Read Also – വിമാനങ്ങളുടെ റൂട്ടിൽ മാറ്റം, കാലതാമസം നേരിടുമെന്ന് അറിയിപ്പ്; തീരുമാനം മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യം മൂലം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]