![](https://newskerala.net/wp-content/uploads/2024/10/vinayakan.1.2928922.jpg)
കൊച്ചി: തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത നടനാണ് വിനായകന്. പൊതുവേദികളിലായാലും മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെ അഭിമുഖത്തിലായാലും അക്കാര്യത്തില്‍ തന്റേതായ ശൈലി പിന്തുടരുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാര് ആരൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരുപാട് ഇഷ്ടപ്പെട്ട നടന്മാര് ആരാണെന്ന് ചോദിച്ചാല്‍ അഞ്ച് പേരുടെ പേരുകള്‍ താന്‍ പറയുമെന്നാണ് വിനായകന് അഭിപ്രായപ്പെട്ടത്.
സിനിമാ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്, തിലകന്, നെടുമുടി വേണു, ശങ്കരാടി എന്നിവരാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരെന്നാണ് വിനായകന് അഭിപ്രായപ്പെട്ടത്. ഇഷ്ടം തോന്നിയിട്ടുള്ള കൊമേഡിയന്മാര് ആരൊക്കെയാണെന്ന ചോദ്യത്തോട് കൊമേഡിയന്‍ എന്ന വാക്ക് പോലും തനിക്ക് ഇഷ്ടമല്ലെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു.
കൊമേഡിയന്‍ എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ ദേഷ്യം തോന്നുന്ന കാര്യമാണെന്നും അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നവരെ തെറി പറയാന്‍ തോന്നുമെന്നും താരം പറഞ്ഞു. കൊമേഡിയന്‍, മിമിക്രിക്കാരന് എന്നൊക്കെ പറഞ്ഞുള്ള വേര്‍തിരിവ് ശരിയല്ലെന്നും എല്ലാവരും അഭിനേതാക്കളല്ലേയെന്നുമാണ് വിനായകന് ചോദിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്സ് ആരാണെന്ന് ചോദിക്കാം. അതാണ് ശരിയായ രീതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മാമുക്കോയ സാര്‍. പിന്നെയും ആളുകളുണ്ട്. ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന്, തിലകന് സാര്‍, നെടുമുടി വേണു ചേട്ടന് എന്നിവരെയൊക്കെ എനിക്ക് ഇഷ്ടമാണ്.ഇവരൊന്നും കൊമേഡിയന്സല്ല കേട്ടോ. കൊമേഡിയന്‍ എന്നും മിമിക്രിക്കാരെന്നും പറയരുത്. അങ്ങനെ ഉപയോഗിക്കാനേ പാടില്ല. ആക്ടേഴ്സ് അല്ലെങ്കില്‍ അഭിനയിക്കുന്ന ആളുകള്‍ എന്നാണ് പറയേണ്ടത് -വിനായകന് പറഞ്ഞു.