
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപകമായി നടത്തിയ പരിശോധനകളിൽ 699 റെസിഡൻസി നിയമലംഘകർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിരിച്ചറിയൽ രേഖ കൈവശമില്ലാത്ത 925 കേസുകൾ രജിസ്റ്റർ ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗമാണ് പരിശോധന ശക്തമാക്കിയത്. വാണ്ടഡ് ലിസ്റ്റിലുള്ള 310 വാഹനങ്ങളും 219 വണ്ടികളും പിടിച്ചെടുത്തു. സ്ഥിതി വിവരക്കണക്കുകൾ പ്രകാരം 9,588 റിപ്പോർട്ടുകൾ ഒരു മാസത്തിനിടെ കൈകാര്യം ചെയ്തു.
Read Also – എയർപോർട്ട് വഴി കൊണ്ടുപോയ കാർഡ്ബോർഡ് പാക്കേജിൽ സംശയം; തുറന്ന് നോക്കി, ഹെഡ്ലൈറ്റിനുള്ളിൽ 8.7 കിലോ ലഹരിമരുന്ന്
ആറ് ഗവർണറേറ്റുകളിലെ വിവിധ ജനറൽ ഡിപ്പാർട്ട്മെന്റുകളിലും പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്പെഷ്യൽ ടാസ്ക് കമ്പനി ഇതേ കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ 1,997 ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. വിവിധ നിയമലംഘനങ്ങൾക്കായി 2315 പേരാണ് അറസ്റ്റിലായത്. 46,591 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലഹരിമരുന്ന് പദാർത്ഥങ്ങളുമായി 277 പേരെ അറസ്റ്റ് ചെയ്യാനായെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]