
.news-body p a {width: auto;float: none;}
രാജകുമാരി: ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ പുതിയ ഭക്ഷണത്തിൽ തൃപ്തനെന്ന് തമിഴ്നാട് വനംവകുപ്പ്. പ്രകൃതിദത്ത വിഭവങ്ങൾ കഴിച്ച അരിക്കൊമ്പൻ ശാന്തനായി തുടരുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. മുണ്ടൻതുറൈ ടൈഗർ റിസർവ് ഡയറക്ടറാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഏഴുപേരെ കൊല്ലുകയും 60ലേറെ വീടുകളും കടകളും തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് കാട് കടത്തിയത്.
ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി താപ്പാനകളുടെ സഹായത്തോടെ ആദ്യം പെരിയാർ ടൈഗർ
റിസർവിലേക്കും അവിടെ നിന്ന് തിരുനെൽവേലി മുണ്ടെൻതുറൈ വന്യജീവി സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെത്തിയത്.
ഇഷ്ട വിഭവമായ അരിക്ക് വേണ്ടിയാണ് അരിക്കൊമ്പൻ പരാക്രമങ്ങളെല്ലാം കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ കാണിക്കാറില്ല. ഇലകളും പുല്ലുകളും കഴിച്ച് കൊമ്പൻ സന്തോഷത്തോടെ കഴിയുകയാണെന്ന് വനംവകുപ്പ് വിശദമാക്കി. 2005 മുതൽ വീടും റേഷൻ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് കണക്ക്. കാട്ടാനയുടെ ആക്രമണത്തിൽ 30ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീടുകൾ ആക്രമിക്കുന്നത് പതിവായതോടെ ആളുകൾ പ്രകോപിതരായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. നിരന്തരമായ ആവശ്യത്തെ തുടർന്ന് മയക്കുവെടി വയ്ക്കാൻ സർക്കാർ ഫെബ്രുവരിയിൽ ഉത്തരവിറക്കി. മൃഗസ്നേഹികളുടെ ആവശ്യപ്രകാരം ഹൈക്കോടതി ഇടപെട്ട് പഠനം നടത്തിയാണ് മയക്കുവെടി വയ്ക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 29ന് 12 മണിയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ചത്.