
കൊവിഡിന് ശേഷം സിനിമാ മേഖലയിൽ, പ്രത്യേകിച്ച് മലയാള സിനിമയിൽ കണ്ടുവരുന്നൊരു കാര്യമുണ്ട്. യാതൊരുവിധ ബഹളങ്ങളും ഇല്ലാതെ എത്തി ഹിറ്റായി മാറുന്ന സിനിമകൾ. സമീപകാലത്ത് അത്തരത്തിലുള്ള ഒരുപിടി സിനിമകൾ റിലീസ് ചെയ്തിരുന്നു. അത്തരത്തിലൊരു സിനിമയാണ് ‘ഭരതനാട്യം’. പക്ഷേ ഈ സിനിമ ഹിറ്റായത് തിയറ്ററിൽ അല്ല മറിച്ച് ഒടിടിയിൽ ആണ്.
സായ് കുമാറിനൊപ്പം സൈജു കുറുപ്പും തകർത്തഭിനയിച്ച ഭരതനാട്യം ഓഗസ്റ്റ് 30ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. എന്നാൽ എന്തുകൊണ്ടോ തിയറ്ററിൽ ശോഭിക്കാൻ ചിത്രനായില്ല. ഒടുവിൽ സെപ്റ്റംബർ 27 മുതൽ ആമസോണിലൂടെ ഭരതനാട്യം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പിന്നാലെ പ്രശംസാ പ്രവാഹങ്ങളും. ‘ഒരു പക്കാ ഡീസെന്റ് ഫൺ ഫാമിലി എന്റർടെയ്നർ’ എന്നാണ് ഭരതനാട്യം കണ്ട് ഒടിടി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഒടിടി സ്ട്രീമിങ്ങിന് പിന്നാലെ ഭാരതനാട്യത്തിന്റെ ഓരോ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾ പോലും ചർച്ചയാകുന്നുണ്ട്. അത്തരത്തിലൊരു പത്ര പരസ്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ രണ്ടാമത് വിവാഹം കഴിക്കാനായി ഭരതൻ (സായ്കുമാർ) പത്രപരസ്യം നൽകിയിരുന്നെന്നൊരു ഫ്ലാഷ് ബാക്ക് സ്റ്റോറിയുണ്ട്. ആ പത്രപരസ്യമാണ് ശ്രദ്ധനേടുന്നത്. ചെറുപ്പകാലത്തെ സായ് കുമാറിന്റെ ഫോട്ടോയ്ക്ക് ഒപ്പം’ ശ്രീകണ്ഠാപുരം: തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ യുവാവ് പുതിയ ബന്ധം തേടുന്നു’, എന്ന് കുറിച്ചിരുന്നു. വധുവിനെ ആവശ്യമുണ്ട് എന്ന ക്യാപ്ഷനും ഒപ്പമുണ്ട്.
‘വീട്ടുജോലിക്കാരനുള്ള വില പോലുമില്ല, സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല, കടുത്ത സമ്മർദ്ദം’; ജയം രവി
അതേസമയം, ആമസോൺ പ്രൈമിലെ ടോപ് ടെൻ സിനിമകളുടെ ലിസ്റ്റിൽ ഭരതനാട്യം ഇടംപിടിച്ചിട്ടുണ്ട്. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ഭരതനാട്യത്തില് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]