
അഭിനേത്രിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാർ നാലാമതും വിവാഹിതയാകുന്നു. വനിത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഡാൻസ് കൊറിയോഗ്രാഫറായ റോബർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ 5ന് ഇരുവരുടെയും വിവാഹം നടക്കും.
2000ത്തിൽ ആയിരുന്നു വനിത വിജയ കുമാറിന്റെ ആദ്യ വിവാഹം. ശേഷം 2007ലും 2020ലും അവർ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധങ്ങള്‍ക്കൊന്നും തന്നെ അധികനാള്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല. ജോവിക വിജയകുമാർ, വിജയ് ശ്രീ ഹരി എന്നിങ്ങനെ രണ്ട് മക്കളും വനിതയ്ക്ക് ഉണ്ട്.
തമിഴ് സിനിമയിൽ അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറും നടനുമാണ് റോബർട്ട് മാസ്റ്റർ. ഒട്ടനവധി സിനിമകളിൽ കൊറിയോഗ്രാഫറായി പ്രവർത്തിച്ച റോബർട്ട് നൂതനമായ നൃത്ത ശൈലികളിലൂടെ ആയിരുന്നു ശ്രദ്ധനേടിയത്. നേരത്തെ വിവിധ പൊതു പരിപാടികളിൽ വനിതയും റോബർട്ടും ഒന്നിച്ചെത്തിയത് ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിൽ ഊഹാപോഹങ്ങൾ ഉയരുകയും ചെയ്തിരുന്നു.
പ്രശസ്ത തമിഴ് നടൻ വിജയ കുമാറിന്റെ മകളാണ് വനിത. വിജയ് ചിത്രം ചന്ദ്രലേഖയിലൂടെയാണ് വനിത ആദ്യമായി സിനിമയിൽ എത്തുന്നത്. 1997ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും വനിത അരങ്ങേറ്റം കുറിച്ചു. അടുത്തിടെ തമിഴ് ബിഗ് ബോസിലും വനിത തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഗെയിമുകളോടുള്ള വനിതയുടെ ആത്മാർത്ഥതയും വ്യക്തിത്വവും ഷോയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒപ്പം വിവാദങ്ങളും ഹൃദയസ്പർശിയായ നിമിഷങ്ങളും നടി സമ്മാനിച്ചിരുന്നു. നെഗറ്റീവ് ഇമേജുമായി ഷോയിൽ എത്തിയ വനിതയ്ക്ക് ഒരു കൂട്ടം ആരാധകരെ സമ്പാദിക്കാനും സാധിച്ചിരുന്നു. മാനസികാരോഗ്യത്തെക്കുറിച്ചും വ്യക്തിപരമായ പോരാട്ടങ്ങളെക്കുറിച്ചുമുള്ള വനതിയുടെ തുറന്നു പറച്ചിലുകളും ഏറെ ശ്രദ്ധനേടിയിരുന്നു.
44 വർഷത്തെ സിനിമ ജീവിതം, കച്ചമുറുക്കി, സർവ്വസജ്ജമായി ഡയറക്ടർ മോഹൻലാൽ, ‘ബറോസ്’ വമ്പൻ അപ്ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]