പ്രമേഹരോഗികൾ കഴിക്കേണ്ട ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഏഴ് ഭക്ഷണങ്ങള്‍.
പ്രമേഹരോഗികൾ കഴിക്കേണ്ട ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഏഴ് ഭക്ഷണങ്ങള്‍
നിങ്ങളൊരു പ്രമേഹരോഗിയാണെങ്കിൽ നിർബന്ധമായും ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തേണ്ടതുണ്ട്.
ജിഐ കുറഞ്ഞ (ഗ്ലൈസിമിക് സൂചിക) കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹമുള്ളവർ കഴിക്കേണ്ടത്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
പ്രമേഹരോഗികൾ കഴിക്കേണ്ട ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം.
ഗ്ലൈസിമിക് സൂചിക കുറഞ്ഞതും ഫൈബറും പ്രോട്ടീനുമെല്ലാം അടങ്ങിയതുമായ പയര്‍ വര്‍ഗങ്ങൾ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്.
ബദാം, വാള്‍നട്ട് എന്നിവയിൽ ഫൈബറും പ്രോട്ടീനും ഒമേഗ-3 കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും.
ബാർലി വെള്ളം കുടിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇതിൽ ഗ്ലൈസിമിക് സൂചിക വളരെ കുറവാണ്.
ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇതിൽ ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ, ക്ലോറോഫിൽ എന്നിവ അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഫൈബര്‍ അടങ്ങിയ ഓട്സ് ഗ്ലൂക്കോസിന്റെ ആഗീരണത്തെ മെല്ലെയാക്കുന്നു. ഇതുവഴി പഞ്ചസാരയുടെ തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]