
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ച നടന് സിദ്ദിഖിന്റെ കേസിലെ തുടര്‍നടപടിയില്‍ അന്വേഷണസംഘത്തിന്റെ തീരുമാനം ചൊവ്വാഴ്ച. നോട്ടീസ് നല്കി വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമാകും അന്തിമതീരുമാനമെടുക്കുക.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാമെന്നു സിദ്ദിഖിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കോടതിയില്‍ ഹാജരാക്കി ജാമ്യം നല്കി വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മാസ്കോട്ട് ഹോട്ടലിലെത്തിച്ച് യുവനടിയെ പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരായ പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. യുവനടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ നടന്, ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് സിദ്ദിഖിന് അറസ്റ്റില്‍നിന്ന് ഇടക്കാലസംരക്ഷണം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]