സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോഴിതാ സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് നടി പ്രയാഗ മാര്ട്ടിന്. മേക്കോവറിന് വേണ്ടിയല്ല മുടി കളര്‍ ചെയ്തത് സംഭവിച്ചു പോയതാണെന്നും നിലവില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഏത് ലുക്ക് ആയാലും കൊഴപ്പമില്ലെന്നും നടി പറഞ്ഞു. സിസിഎല്ലിന്റെ ബ്രാന്‍ഡ് അംബാസഡറാണ് നടി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്സ് മീറ്റിലാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘സിസിഎല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവര്‍ അല്ല ഇത്. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ചു പോയതാണ്. മേക്കോവര്‍ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോള്‍ കളര്‍ ചെയ്തേക്കാമെന്ന് കരുതി. ഞാന്‍ വിചാരിച്ച കളര്‍ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം മാറ്റിയതല്ല ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന് കാരണമൊന്നുമില്ല. എനിക്ക് തോന്നി, അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു. നിലവില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ട് പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോ’, പ്രയാഗ പറഞ്ഞു.
The post ‘ഇനി കുറച്ച് കാലം സിനിമയിലേക്ക് ഇല്ല, വിശ്രമം വേണം’ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]