
.news-body p a {width: auto;float: none;}
മാത്യു തോമസിനെ നായകനാക്കി പ്രശസ്ത ചിത്ര സംയോജകൻ നൗഫൽ അബ്ദുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീനാക്ഷി ഉണ്ണിക്കൃഷ്ണൻ നായിക. വൻ വിജയം നേടിയ വാഴയിൽ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മീനാക്ഷി ഉണ്ണിക്കൃഷ്ണൻ ശ്രദ്ധേയയാകുന്നത്. വാങ്ക് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച വടക്കൻ ആണ് മറ്റൊരു സിനിമ. മൂന്നാമത്തേതും ആദ്യ കൊമേഴ്സ്യൽ ചിത്രവുമാണ് വാഴ. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിൽ മീനാക്ഷി അഭിനയിക്കുന്നുണ്ട്.
അതേസമയം, ഹൊറർ കോമഡി ഗണത്തിൽപ്പെട്ട നൗഫൽ അബ്ദുള്ള- മാത്യു തോമസ് ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. പ്രണയവിലാസം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് തിരക്കഥ. ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു ആണ് നിർമ്മാണം. സുഡാനി ഫ്രം നൈജീരിയ, അനുരാഗ കരിക്കിൻവെള്ളം, കെട്ട്യോളാണ് എന്റെ മാലാഖ, നെയ്മർ, കപ്പേള, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നൗഫൽ അബ്ദുള്ള ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. അതേസമയം ലൗലി, ബ്രൊമാൻസ് എന്നിവയാണ് മാത്യു തോമസ് പ്രധാന വേഷത്തിൽ എത്തി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
ധനുഷ് നായകനായും സംവിധായകനുമായി എത്തുന്ന നിലവുക്ക് എൻ മേൽ എന്നടി കോപം ആണ് മറ്റൊരു ചിത്രം. വിജയ് ചിത്രം ലിയോയിലൂടെയാണ് മാത്യു തോമസ് തമിഴ് അരങ്ങേറ്റം നടത്തുന്നത്.
ബ്രൊമൻസിൽ അർജുൻ അശോകൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരോടൊപ്പമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോ ആൻഡ് ജോ, 18 പ്ളസ് എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]