
ബോളിവുഡില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് കില്‍. വയലൻസിന്റെ പേരില്‍ ബോളിവുഡിലെ ആ ചിത്രം ചര്‍ച്ചയുമായി. ഒടിടിയിലും കില്‍ എത്തിയപ്പോള്‍ ഭാഷകള്‍ക്കപ്പുറം ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ നിലവില്‍ ചിത്രത്തിന്റെ മലയാളം ഡബ്ബിംഗ് പതിപ്പ് വിമര്‍ശനം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്.
തമിഴിലും തെലുങ്കിലും കില്‍ സിനിമ ഒടിടിയില്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. മലയാളം മൊഴിമാറ്റിയത് ഒടിടിയില്‍ അത്രയും മോശമായിട്ടാണ് എന്നാണ് പ്രേക്ഷകര്‍ മിക്കവരും സൂചിപ്പിക്കുന്നത്. അലക്ഷ്യമായി മൊഴിമാറ്റിയതിനാല്‍ ചിത്രം രസംകൊല്ലിയാണ് ഒടിടിയില്‍ മലയാളത്തിലുള്ളത് എന്ന് സൂചിപ്പിക്കുകയാണ് പ്രേക്ഷകര്‍. അമരത്തിലെ ഡയലോഗും ബോളിവുഡിലെ ആ ചിത്രത്തിന് കില്ലെന്ന പേരെന്നൊക്കെയാണ് മലയാളികളുടെ കമന്റുകള്‍.
അത്ഭുതപ്പെടുത്തുന്ന വിജയമായ കില്‍ 75 കോടിയോളം ആഗോളതലത്തില്‍ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ പ്രാധാന്യമുള്ള ഒരു ചിത്രമായിട്ടാണ് തിയറ്ററില്‍ കില്‍ എത്തിയത്. റിലീസിനേ മികച്ച അഭിപ്രായം നേടിയ ചിത്രം പരസ്യങ്ങളധികമില്ലാതെയും പ്രേക്ഷകരുടെ സ്വീകാര്യത നേടി. കേരളത്തില്‍ റിലീസ് കുറവായിരുന്നെങ്കിലും മലയാളി പ്രേക്ഷകരും ഏറ്റെടുത്തുവെന്നതിന്റെ കളക്ഷൻ റിപ്പോര്‍ട്ടുകളും തെളിവായി.
ലക്ഷ്യ നായകനായ കില്‍ വയലൻസ് രംഗങ്ങളുടെ പേരിലാണ് ചര്‍ച്ചയായത്. ആക്ഷൻ ഴോണറില്‍ വൻ മുന്നേറ്റമെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷതിനപ്പുറമുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ചതാണ് കില്‍. ധര്‍മ പ്രൊഡക്ഷന്‍സ്, സിഖ്യ എന്റര്ടെയ്ന്മെന്റ് ബാനറുകളില്‍ നിര്‍മിച്ചതാണ് കില്‍. ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദ്. സംഗീതം വിക്രം മാൻട്രൂസ് നിര്‍വഹിച്ച ചിത്രത്തില്‍ തന്യ, രാഘവ്, അഭിഷേക് ചൌഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ഹര്‍ഷും സമീറും അവനിഷും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]