
കഴിഞ്ഞ ഏതാനും ദിവസമായി തമിഴ് സിനിമാ ലോകത്തെ ചർച്ചാ വിഷയം ജയം രവി- ആരതി വിവാഹ മോചന വാർത്തയാണ്. ഏതാനും നാളുകൾക്ക് മുൻപായിരുന്നു ആരതിയുമായി വിവാഹം ബന്ധം വേർപെടുത്തി എന്ന് ജയം രവി ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ ഇത് താൻ കൂടി അറിഞ്ഞെടുത്ത തീരുമാനമല്ലെന്ന തരത്തിൽ ആരതി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വീണ്ടും പ്രസ്താവന പങ്കിട്ടിരിക്കുകയാണ് ആരതി.
തന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച പൊതു അഭിപ്രായങ്ങളിൽ താൻ കാണിക്കുന്ന നിശബ്ദത ദൗർബല്യമോ കുറ്റബോധമോ ആയി കാണരുതെന്ന് ആരതി പറയുന്നു. സത്യം മറച്ച് വച്ച് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നവരോട് പ്രതികരിക്കാതിരിക്കുന്നതാണെന്നും ആരതി പ്രസ്താവനയിൽ പറയുന്നു.
‘എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളിൽ ഞാൻ കാണിക്കുന്ന നിശബ്ദത എന്റെ ദൗർബല്യമോ കുറ്റ ബോധമോ ആയി കാണരുത്. സത്യങ്ങ് മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്റെ നീതി നടപ്പാക്കുന്നതിൽ നീതി ന്യായ വ്യവസ്ഥയെയാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ, നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് നേരത്തെ ഞാൻ പ്രസ്തനയിലൂടെ എതിർത്തത്. അതെന്നിൽ ഞെട്ടലുണ്ടാക്കി. അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാൻ സംസാരിച്ചത്. എൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്. വിഷയത്തിൽ സ്വകാര്യമായൊരു ചർച്ചയാണ് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ ഇതുവരെ നടന്നിട്ടില്ല’, എന്നാണ് ആരതി പറയുന്നത്.
നടന്റെ പ്രതിഫലം 60 കോടി, ബജറ്റ് 300 കോടി, മൂന്ന് ദിവസത്തിൽ നേടിയത് ഇരട്ടി! ‘കൽക്കി’ വീഴുമോ ?
‘വിവാഹത്തിന്റെ പവിത്രതയെ അങ്ങേയറ്റം മാനിക്കുന്നൊരാളാണ് ഞാൻ. ആരുടെയും സൽപ്പേരിനെ ബാധിക്കുന്ന തരത്തിൽ പൊതു ചർച്ചകളിൽ ഏർപ്പെടാൻ ഞാൻ ഇല്ല. എന്റെ കുടുംബത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിലാണ് എന്റെ ശ്രദ്ധ. ദൈവത്തിലും ദൈവത്തിന്റെ മാർഗനിർദേശങ്ങളിലും വിശ്വസിക്കുന്ന ആളാണ് ഞാൻ’, എന്നും ആരതി കൂട്ടിച്ചേർത്തു. ഒപ്പം ‘അവർ തരം താഴുമ്പോൾ നമ്മൾ ഉയരും’ എന്ന ക്യാപ്ഷനും പ്രസ്താവനയ്ക്ക് ഒപ്പം ആരതി കൊടുത്തിട്ടുണ്ട്.
View this post on Instagram
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]