
പാലക്കാട്: തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. പാലക്കാട് കിഴക്കഞ്ചരി കാരപ്പാടം സ്വദേശി മനോജ് (32)നെയാണ് കാണാതായത്. കൊന്നക്കൽ കടവ് മിനി ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിൽ സമീപമുള്ള നമ്പൂതിരിക്കയത്തിൽ ഏഴ് യുവാക്കളാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിൽ മനോജിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. സമീപത്തു നിന്നും പാലക്കുഴി മിനി ജലവൈദ്യുത നിലയത്തിൽ നിന്ന് ഒഴുക്ക് വരുന്ന തോട്ടിലാണ് യുവാവിനെ കാണാതായത്. മുൻപും ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍; ഫിലിം ചേംബറിന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി ഫെഫ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]