
മലപ്പുറം:പിവി അൻവര്‍ എംഎൽഎക്കെതിരെ ആരോപണവുമായി മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം. പിവി അൻവറിന്റെ നീക്കത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമാലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് ആരോപിച്ചു.
അൻവറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.പി.സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.എം ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവരും പങ്കെടുത്തു.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ദീര്‍ഘകാലമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാലാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ അദ്ദേഹത്തിന്റെ നിലപാട് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയുന്നതാണ്. അങ്ങനെയുള്ള മോഹൻദാസിനെയാണ് ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായി ചിത്രീകരിച്ചത്. രണ്ടു തവണ എംഎല്‍എയായ പിവി അൻവറിനെ വിജയിപ്പിക്കുന്നതിനുവേണ്ടി ശക്തിയായ പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറിയെയാണ് ഇത്തരത്തിൽ വര്‍ഗീയ വാദിയാക്കുന്നത്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് വ്യക്തമാണെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.
മേല്‍പ്പാലത്തിന്റെ ഡിവൈഡറിലിടിച്ച് കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു; അപകടത്തിൽ ഒരാള്‍ക്ക് പരിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]