കോട്ടയം: കോട്ടയത്ത് കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. ഇതിന് മുമ്പ് കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും പശുക്കള്‍ ചത്തിരുന്നു. കോട്ടയത്തെ 56 കര്‍ഷകരുടെ 257 പശുക്കള്‍ക്കും രണ്ട് ആടുകള്‍ക്കും കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തുടര്‍ന്ന് കാലിത്തീറ്റ നിര്‍മാതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടന്നിട്ടില്ല. വിതരണം ചെയ്ത കാലിത്തീറ്റയെല്ലാം കമ്പനി തിരിച്ചെടുത്തിട്ടുണ്ട്. അതേസമയം, കടുത്തുരുത്തിയിലെ കര്ഷകന് പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
The post കോട്ടയത്ത് കാലിത്തീറ്റയില്‍നിന്ന് വിഷബാധയേറ്റ പശു ചത്തു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]