ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാല്പര്യത്തിന് എതിരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനുമേല്‍ വാരിയെറിയുന്ന ചെളിയില്‍ താമര നന്നായി വളരുമെന്നും പ്രധാനമന്ത്രി. സഭയില്‍ ചില പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവന നിരാശാജനകമാണെന്നും അവരുടെ പെരുമാറ്റം രാജ്യതാത്പര്യത്തിന് എതിരെന്നും മോദി വിമര്‍ശിച്ചു. രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം.
അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ‘മോദി-അദാനി ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മോദിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് മോദി മറുപടിയൊന്നും നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. ആര് ബഹളം വച്ചാലും ജനം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ശ്രദ്ധിക്കുമെന്നും വിവാദമല്ല വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പറഞ്ഞ മോദി, ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളും സഭയില്‍ എണ്ണിപ്പറഞ്ഞു.
The post പ്രതിപക്ഷം എറിയുന്ന ചെളിയില്‍ താമര നന്നായി വളരും- മോദി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]