കോഴിക്കോട് : ക്യാമ്പസിനകത്ത് പരസ്യ സ്നേഹപ്രകടനങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം. കോഴിക്കോട് എന്‍ഐടി ക്യാമ്പസിലാണ് വിചിത്ര സര്‍ക്കുലര്‍. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നും സ്റ്റുഡന്റ്സ് ഡീന്‍ ഡോ. ജി കെ രജനീകാന്തിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. സ്ഥാപനം തുടര്‍ന്നുവരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. മറ്റുളളവരുടെ സ്വകാര്യതെയും വ്യക്തിത്വത്തെയും മാനിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്ന അത്തരം സ്വകാര്യ പ്രവൃത്തികള്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ ഡീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യാമ്പസിന് പുറത്ത് നിന്നും മറ്റും നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
The post ക്യാമ്പസിനകത്ത് പരസ്യ സ്നേഹപ്രകടനങ്ങള്‍ പാടില്ല; എന്‍ഐടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]