സ്വന്തം ലേഖകൻ
തിരുവനന്തപുരം:കേരളത്തിന്റെ പൊതു താൽപര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമത്തില് നിന്ന് പിന്മാറണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന് ലിറ്ററിന് 20 രൂപ വീതം പിരിക്കുന്നു.ആ സമയത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കി പ്രതിപക്ഷം സഹകരിക്കണമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ധന സെസ് വര്‍ധനക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു.സഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു . മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്പീക്കറെ അറിയിച്ചു.
എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തന്നെ സ്പീക്കര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നു.പ്രതിഷേധത്തിനിടെ
ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്.
ഇനി 27ന് മാത്രമേ നിയമസഭ ചേരുകയുള്ളു. നിയമസഭയില്‍ നാല് എംഎല്‍എമാര്‍ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചെങ്കിലും സഭക്ക് പുറത്തുള്ള സമരപരിപാടികളുമായി മുന്നോട്ടുുപോകുമെന്ന നിലപാടിലാണ് പ്രതിപക്ഷം.
The post കേന്ദ്രത്തിനെത്തിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് കേരളത്തിന്റെ പൊതുതാൽപര്യം പരിഗണിച്ച് സമരത്തില്‍ നിന്ന് പിന്മാറണം; നിലപാടിലുറച്ച് ധനമന്ത്രി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]