സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഓഗസ്റ്റ് അവസാനം തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഭരതനാട്യം. കോമഡിക്ക് പ്രാധാന്യമുള്ള ക്ലീന്‍ ഫാമിലി എന്റര്ടെയ്നര് ആയിരുന്നു ഈ ചിത്രം. ഏതാനും ദിവസം മുന്‍പായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഒടിടിയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നതിനെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് കൂടിയായ സൈജു കുറുപ്പ്.
പ്രിയപ്പെട്ടവരേ, സൈജു കുറുപ്പ് ആണ്. ഞാൻ അഭിനയിച്ചതും നിർമ്മാണത്തിൽ പങ്കാളിയായതുമായ ഭരതനാട്യം എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങൾ കേൾക്കുന്നതിൽ ഒത്തിരി സന്തോഷം. ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളും കമന്റുകളുമെല്ലാം കാണുന്നുണ്ട്. തിയറ്ററിൽ ശ്രദ്ധ ലഭിക്കാതെ പോയപ്പോൾ തോന്നിയ വിഷമം ഒടിടി റിലീസിന് ശേഷം നിങ്ങൾ എല്ലാവരും കൂടി മാറ്റി തരുന്നു. സിനിമ കാണാത്തവർ കാണുക. ഇഷ്ടപെട്ടാൽ അഭിപ്രായങ്ങൾ പങ്കുവെക്കുക. Btw പോസ്റ്റ് & കമന്റ്സ് വായിച്ച ഭരതൻ നായർ (ചിത്രത്തില്‍ സായ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രം) ഞങ്ങളെക്കാളെറെ ഹാപ്പിയാണ്, സൈജു കുറുപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സൈജു കുറുപ്പ് ആണ് നായകനെങ്കിലും സായ് കുമാര്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം കാണാനാവും. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ലഭ്യമാണ്.
ALSO READ : വീണ്ടും പ്രേക്ഷക പ്രതീക്ഷയുണര്‍ത്തി ഷാനവാസ് കെ ബാവക്കുട്ടി; ‘ഒരു കട്ടിൽ ഒരു മുറി’ തിയറ്ററുകളിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]