
.news-body p a {width: auto;float: none;}
മലപ്പുറം: അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കി നിലമ്പൂർ എംഎൽഎ പിവി അൻവർ. താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അൻവർ പറഞ്ഞു.
‘കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകും. അൻവർ പറഞ്ഞു. ഞാൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എനിക്കെതിരെ ഇനിയും കേസുകൾ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്. ഞാൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. സെക്രട്ടേറിയേറ്റിന് മുന്നിൽ യോഗം നടത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതത്’- അൻവർ പറഞ്ഞു.