
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്റെ അധികാരിയെ കാണാൻ വരുന്നതെന്ന് പ്രതികരിച്ച് ആർഎസ്എസ് നേതാവ് സമ്പർക്ക് പ്രമുഖ് എ ജയകുമാർ. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് രാഷ്ട്രീയ വിവാദമാകുകയും തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജയകുമാർ പ്രതികരിച്ചത്. ഉദ്യോഗസ്ഥരുമായും പൊതു പ്രവർത്തകരുമായും എല്ലാ കാലത്തും ആർഎസ്എസ് സംവദിച്ചിരുന്നുവെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്വകാര്യ സന്ദർശനമാണെന്നാണ് അജിത്കുമാർ സർക്കാരിനെ അറിയിച്ചത്. പ്രമുഖരുമായുള്ള കൂടികാഴ്ചകൾ തുടരുമെന്നും. മൊഴിയെടുക്കുന്നതിന് പൊലീസിന്റെ നോട്ടിസ് കിട്ടിയാലും ഇല്ലെങ്കിലും കൂടിക്കാഴ്ചകളിലെ അന്തസാരം വഴിയേ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുളളൂ. ആർഎസ്എസിലെ മുതിർന്ന അധികാരികളെ പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും ആശയങ്ങൾ പങ്കിടുന്നതും സംശയങ്ങൾ ദൂരീകരിക്കുന്നതും സംഘടന തുടങ്ങിയ കാലം മുതലുള്ള സംവിധാനമാണ്. ഇങ്ങോട്ട് വന്ന് കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങൾ കൈമാറിയവരുടെയും ലിസ്റ്റ് എടുത്താൽ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, സിവിൽ സർവീസുകാർ തൊട്ട് സാധാരണ മനുഷ്യർ വരെ പതിനായിരക്കണക്കിന് ആൾക്കാർ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്റെ അധികാരിയെ കാണാൻ വരുന്നത്. ഇന്ന് സർവീസിൽ തുടരുന്ന എത്രയോ ഐപിഎസുകാരും, ഐഎഎസുകാരും, ചീഫ് സെക്രട്ടറിമാർ വരെ ആർഎസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇതിൽ നിരവധി പേർ ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുണ്ട്. തന്നോടൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ നോട്ടിസ് അയക്കാൻ തുടങ്ങിയാൽ അതിനായി സർക്കാർ പുതിയ വകുപ്പ് ആരംഭിക്കേണ്ടി വരും’- ജയകുമാർ വ്യക്തമാക്കി.