സ്വന്തം ലേഖിക
ഇടുക്കി: വണ്ടൻമേട്ടിൽ നാലര കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.
താഴെ വണ്ടന്മേട് പച്ചക്കറി കട നടത്തുന്ന തമിഴ്നാട് കമ്പം മാരിയമ്മൻകോവിന് എതിർവശം XIV തിൽ കന്തസ്വാമി മകൻ ചുരുളിചാമി (75) ഇയാൾക്ക് കഞ്ചാവ് വില്പനക്കായി എത്തിച്ചു നൽകിയിരുന്ന ഇടുക്കി മേലെചിന്നാർ പാറയിൽ വീട്ടിൽ മൈക്കിൾ പീറ്റർ മകൻ ജോച്ചൻ മൈക്കിൾ (45 ) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ല ഡാൻസാഫ് ടീം അംഗങ്ങളും, വണ്ടൻമേട് പോലീസും, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും, സംയുക്തമായി അതിസാഹസികമായി
പിടികൂടിയത്. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും പിടികൂടി.
വണ്ടൻമേട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് കുട്ടികൾ ഉൾപ്പെടെ കഞ്ചാവിന് അടിമകൾ ആണെന്ന് നിരന്തരം പരാതി പോലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.
താഴെ വണ്ടന്മേട് കുടുംബമായി വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ചുരുളിച്ചാമി പച്ചക്കറി കച്ചവടത്തിന്റെ മറവിൽ ആണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇതിനുമുൻപ് ചുരുളിച്ചാമി ഹാൻസ് കച്ചവടം നടത്തിയതിന് പോലീസിന്റെ പിടിയിലായിരുന്നു.
ചുരുളിച്ചാമിക്ക് കഞ്ചാവ് വിൽപ്പന നടത്താൻ മൊത്തമായി കഞ്ചാവ് നൽകിയിരുന്നത് ജോച്ഛൻ ആണ്. ഇയാൾ കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി ആണ് സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്നത്. കഞ്ചാവ് വിറ്റു കിട്ടുന്ന പണം ന്യൂസിലാൻഡിൽ പോയി സ്ഥിരതാമസം ആക്കുവാൻ വേണ്ടി സൂക്ഷിക്കുകയാണ് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഇയാൾക്ക് കഞ്ചാവ് ലഭിക്കുന്നതിന്റെ ഉറവിടം അന്വേഷിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ അറിയിച്ചു. അന്വേഷണ സംഘത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ മേൽനോട്ടത്തിൽ കട്ടപ്പന ഡിവൈഎസ്പി വി എനിഷാദ് മോൻ, കമ്പംമെട്ട് ഐ.പി എസ് എച്ച് ഒ വി എസ് അനിൽകുമാർ, വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ് ഐമാരായ, ജയചന്ദ്രൻ നായർ, പി വി മഹേഷ്, എസ് സി പി ഒ ബാബുരാജ് സി പി ഒ സതീഷ് കുമാർ കെ. എസ്, ഡബ്ല്യൂസി പി ഒ മാരായ വീണ ആർ, സൗമ്യ മോൾ, ഇടുക്കി ജില്ലാ ഡാൻസാഫ് ടീമംഗങ്ങൾ, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ എന്നിവരാണ് ഉണ്ടായിരുന്നത്.
The post കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്ത്; വണ്ടൻമേട്ടിൽ നാലര കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]