മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും നിലനിര്‍ത്താവുന്നത് പരമാവധി 5 താരങ്ങളെയാണ്. ഒരു താരത്തെ റൈറ്റ് ടു മാച്ച്(ആര്‍ടിഎം) വഴിയും സ്വന്തമാക്കാം. അതായത് ആറ് താരങ്ങളെ ഒരു ടീമിന് നിലനിര്‍ത്താം. ഇതില്‍ വിദേശ താരങ്ങളെന്നോ ഇന്ത്യൻ താരങ്ങളെന്നോ വ്യത്യാസമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുമ്പ് നാല് താരങ്ങളെ നിലനിത്താന്‍ അനുവദിച്ചപ്പോള്‍ മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരവുമെന്ന നിബന്ധന ഉണ്ടായിരുന്നു എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് അഞ്ച് വിദേശ താരങ്ങളെ വേണമെങ്കിലും ടീമുകള്‍ക്ക് നിലനിര്‍ത്താം.
റൈറ്റ് ടു മാച്ച് വഴി നിലനിര്‍ത്തുന്ന താരത്തെ ലേലത്തില്‍ ഏതെങ്കിലും ടീം വിളിക്കുന്ന വിലക്ക് നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. ടീമില്‍ നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളില്‍ ആദ്യത്തെ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയായിരിക്കും പ്രതിഫലം. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നല്‍കണം. ആറ് താരങ്ങളെയും നിലനിര്‍ത്തുകയാണെങ്കില്‍ ആ ടീമിന് ആര്‍ടിഎം ഉപയോഗിക്കാനാവില്ല. ആറ് താരങ്ങളെ നിലനിര്‍ത്തിയാല്‍ പരമാവധി 5 പേര് മാത്രമെ ക്യാപ്ഡ് താരങ്ങള്‍ ആകാവു. അതിലും ഇന്ത്യൻ താരങ്ങളെന്നോ വിദേശ താരങ്ങളെന്നോ വ്യത്യാസമില്ല. നിലിനിര്‍ത്തുന്ന താരങ്ങളില്‍ പരമാവധി രണ്ട് അണ് ക്യാപ്ഡ് താരങ്ങള്‍മാത്രമെ പാടുള്ളു. അണ്‍ക്യാപ്ഡ് താരത്തിന്റെ പരമാവധി താരമൂല്യം നാലു കോടിയായിരിക്കും.
കാണ്‍പൂര്‍ ടെസ്റ്റ്: മഴ മാറി, മാനം തെളിഞ്ഞു; പക്ഷെ മൂന്നാം ദിനവും മത്സരം തുടങ്ങാന്‍ കാത്തിരിക്കണം
ക്യാപ്ഡ് താരമായാലും അവസാന അഞ്ചോ അതിലധികമോ വർഷത്തിനിടക്ക് (2025 സീസൺ തുടങ്ങുന്ന വരെയുള്ള സമയപരിധി) ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ കളിച്ചിട്ടില്ലെങ്കിൽ ആ താരത്തെ അണ് ക്യാപ്ഡ് താരമായാണ് പരിഗണിക്കുക. ഇത് ഇന്ത്യൻ താങ്ങൾക്ക് മാത്രമായിരിക്കും ബാധകം. ഈ നിബന്ധന വഴി എം എസ് ധോണിയെ ചെന്നൈക്ക് അണ്‍ക്യാപ്ഡ് താരമായി നിലനിര്‍ത്താൻ അവസരം ഒരുങ്ങും. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ചത് 2020 ഓഗസ്റ്റ് 15നും. അവസാന ആറു വര്‍ഷമായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാത്ത ധോണിയെ അണ് ക്യാപ്ഡ് താരമായി നാലു കോടി രൂപക്ക് നിലനിര്‍ത്താന്‍ ഇതോടെ ചെന്നൈക്ക് കഴിയും. നിലനിര്‍ത്തുന്ന താരങ്ങൾക്ക് ചെലവഴിക്കുന്നതടക്കം പരമാവധി 120 കോടി രൂപയായിരിക്കും ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാവുന്ന ആകെ തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]