
.news-body p a {width: auto;float: none;}
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലുവ സ്വദേശിയായ നടിക്കെതിരെ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത് യുട്യൂബ് ചാനലുകൾക്കെതിരെയാണ് കേസെടുത്തത്.
നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ പീഡനപരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കും അവരുടെ അഭിഭാഷകനുമെതിരെ ബാലചന്ദ്ര മേനോൻ കഴിഞ്ഞദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. ബ്ലാക്ക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ തനിക്കെതിരെ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള അഭിഭാഷകന്റെ ഭീഷണി. സെപ്തംബർ 13ന് ഭാര്യയുടെ ഫോൺ നമ്പറിലായിരുന്നു കോൾ വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടുത്തദിവസം നടി സമൂഹമാദ്ധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും നടൻ ആരോപിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരെ ഗുരുതര ആരോപണങ്ങൾ നടി ഉന്നയിച്ചത്.