വാഷിംഗ്ടൺ: യു.എസിൽ ഹെലൻ ചുഴലിക്കാറ്റിൽ 45 മരണം. 40 ലക്ഷം വീടുകളിലെ വൈദ്യുതി വിതരണം തടസപ്പെട്ടു. സൗത്ത് കാരലൈന, ജോർജിയ, ഫ്ലോറിഡ, നോർത്ത് കാലൈന, വിർജീനിയ എന്നീ സംസ്ഥാനങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിലാണ് മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിൽ ഹെലൻ കരതൊട്ടത്.