
.news-body p a {width: auto;float: none;}
ടെൽ അവീവ് : ഗാസ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇസ്രയേലിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയുടെ വധത്തെ കണക്കാക്കുന്നത്. വർഷങ്ങളായി ഹിറ്റ്ലിസ്റ്റിലുള്ള നസ്രള്ള അടക്കം ഹിസ്ബുള്ളയുടെ ഒട്ടുമിക്ക ഉന്നതരെയും ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ഇല്ലാതാക്കി.
ഗാസ യുദ്ധം ആരംഭിച്ചത് മുതൽ പാലസ്തീന് പിന്തുണ അറിയിച്ച് ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമാണ് നസ്രള്ളയ്ക്കുണ്ടായിരുന്നത്. ഹിസ്ബുള്ളയുമായി ചേർന്ന് ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതി ഇറാൻ ഒരുക്കുന്നതിനിടെയാണ് നസ്രള്ള കൊല്ലപ്പെട്ടത്. 30 വർഷമായി ഇസ്രയേലിന്റെ കണ്ണിലെ കരടാണ് നസ്രള്ള.
ദരിദ്ര കുടുംബത്തിൽ ജനനം
1960 ആഗസ്റ്റ് 31ന് ബെയ്റൂട്ടിന്റെ വടക്കൻ പ്രാന്തപ്രദേശമായ ഷർഷബൂക്കിലെ ദരിദ്ര കുടുംബത്തിൽ ജനനം
ദൈവശാസ്ത്ര പഠനത്തിന് ശേഷം ഷിയാ ഗ്രൂപ്പായ അമാൽ മൂവ്മെന്റിന്റെ ഭാഗമായി. 1982ൽ ലെബനനിൽ ഇറാൻ റെവലൂഷനറി ഗാർഡ് അംഗങ്ങൾ ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തിന് ഹിസ്ബുള്ളയ്ക്ക് രൂപം നൽകിയപ്പോൾ സഹസ്ഥാപകനായി
ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ നസ്രള്ള നടപ്പാക്കി
മുൻ തലവൻ അബ്ബാസ് അൽ മുസാവിയെ ഇസ്രയേൽ ഹെലികോപ്റ്റർ ആക്രമണത്തിൽ വധിച്ചതിന് പ്രതികാരമായി 1992ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഇസ്രയേൽ എംബസിയിൽ ബോംബാക്രമണം നടത്തി. 29 പേർ കൊല്ലപ്പെട്ടു
1994ൽ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്ററിൽ ബോംബാക്രമണം നടത്തി 85 പേരെ കൊലപ്പെടുത്തി
1997ൽ നസ്രള്ളയുടെ മകൻ ഹാദിയെ വധിച്ച് ഇസ്രയേൽ തിരിച്ചടിച്ചു
2000ത്തിൽ ഇസ്രയേൽ സൈന്യത്തെ തെക്കൻ ലെബനനിൽ നിന്ന് തുരത്തിയതോടെ ലെബനനിലും മിഡിൽ ഈസ്റ്റിലും നസ്രള്ളയുടെ സ്വാധീനം ശക്തമായി
2006ൽ ഇസ്രയേൽ അതിർത്തി കടന്ന് 34 ദിവസത്തെ യുദ്ധം നടത്തി
ഇറാൻ അനുകൂല ഗ്രൂപ്പുകൾക്ക് പിന്തുണയുമായി സിറിയയിൽ ഹിസ്ബുള്ളയുടെ സാന്നിദ്ധ്യമുറപ്പിച്ചു
————————
ഹാഷിം സഫീദിൻ അടുത്ത മേധാവി ?
ബെയ്റൂട്ട്: ഹസൻ നസ്രള്ളയുടെ അടുത്ത ബന്ധു ഹാഷിം സഫീദിൻ ഹിസ്ബുള്ളയുടെ പുതിയ മേധാവിയായേക്കുമെന്ന് റിപ്പോർട്ട്. നസ്രള്ളയ്ക്കൊപ്പം കൊല്ലപ്പെട്ടെന്ന് വാർത്ത പ്രചരിച്ചെങ്കിലും ഇയാൾ ജീവനോടെയുണ്ടെന്ന് വിവിധ ഏജൻസികൾ പറയുന്നു. നിലവിൽ ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയാണ് സഫീദിൻ. ഇറാനുമായി അടുത്ത ബന്ധവുമുണ്ട്. ഇയാളുടെ മകൻ റെസാ ഹാഷിം ഇറാനിലെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയുടെ മകളുടെ ഭർത്താവാണ്. 2020 ജനുവരി 3ന് യു.എസ് ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. നസ്രള്ളയുടെ വലംകൈ
1964ൽ തെക്കൻ ലെബനനിൽ സഫീദിന്റെ ജനനം
ഇറാനിൽ പഠനം
1994 മുതൽ ഹിസ്ബുള്ളയിൽ സജീവം
നസ്രള്ളയുടെ വലംകൈ
നസ്രള്ളയുമായി മുഖസാമ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2017ൽ യു.എസ് ഭീകരനായി പ്രഖ്യാപിച്ചു, സൗദി അറേബ്യ കരിമ്പട്ടികയിൽപ്പെടുത്തി
ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു
————————
ഇറാൻ ജനറലും കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയുടെ ജീവനെടുത്ത ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഇറാന്റെ റെവലൂഷനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ ജനറൽ അബ്ബാസ് നിൽഫോറൂഷാനും (58) കൊല്ലപ്പെട്ടു. അബ്ബാസിന്റെ മരണത്തിന് ഇറാൻ ഇസ്രയേലിന് തിരിച്ചടി നൽകുയേക്കും. ഇതിനിടെ, ഇന്നലെ രാത്രി മദ്ധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. വ്യോമാതിർത്തി കടക്കുംമുന്നേ മിസൈലിനെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു.