
കണ്ണൂര്‍: ഇന്നലെ അന്തരിച്ച സി പി എം പ്രവർത്തകൻ പുഷ്പന്റെ മൃതദേഹം ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോകും. വിലാപ യാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. രാവിലെ പത്തു മണി മുതൽ പതിനൊന്നര വരെ തലശ്ശേരി ടൌൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
തുടർന്ന് ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിയോടെ ചൊക്ലിയിലെ വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിക്കും. കൂത്തു പറമ്പ് വെടിവെപ്പിൽ പരിക്കെറ്റ് 30വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
‘പുഷ്പന് മരണമില്ല’, വർഗശത്രുക്കളുടെയും ഒറ്റുകാരുടെയും നെറികേടുകളെ നേരിടാൻ കരുത്തുപകരുന്ന ധീരസ്മരണയെന്ന് സിപിഎം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]