ബെംഗളൂരു∙ ഇന്ത്യന്‍ സൂപ്പർ ലീഗിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ബെംഗളൂരു എഫ്സി. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എഡ്ഗാർ മെൻഡസ് (9–ാം മിനിറ്റ്), സുരേഷ് സിങ് വാങ്ജം (20), സുനിൽ ഛേത്രി (51) എന്നിവരാണ് ബെംഗളൂരുവിനായി ഗോളുകൾ നേടിയത്.
ഗോൾ മടക്കാനായി മോഹൻ ബഗാൻ താരങ്ങള്‍ നടത്തിയ പ്രത്യാക്രമണങ്ങളെല്ലാം ബെംഗളൂരുവിന്റെ ശക്തമായ പ്രതിരോധനിര പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടിയ ബെംഗളൂരുവിനായി സുനിൽ ഛേത്രി രണ്ടാം പകുതിയിൽ പെനാൽറ്റി ഗോളും സ്വന്തമാക്കി. മൂന്നു മത്സരങ്ങളിൽ മൂന്നും ജയിച്ച ബെംഗളൂരു ഒൻപതു പോയിന്റുമായി ഒന്നാമതാണ്. അതേസമയം ഒരു ജയവും സമനിലയും തോൽവിയുമുള്ള ബഗാൻ ആറാം സ്ഥാനത്താണ്. നാലു പോയിന്റുകളാണ് മോഹൻ ബഗാനുള്ളത്.
English Summary:
Indian Super League, Bengaluru FC vs Mohun Bagan Super Giants Match Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]